കാസർകോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസർകോട് ജില്ലയിൽ ആഗ്സത് 21ന് ശക്തമായ മഴയ്ക്ക് സാധ്യതാ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ചെർക്കള-ചട്ടഞ്ചാൽ ഭാഗത്ത് ദേശീയപാതയിൽ ഗതാഗതം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബസ്സുകൾ ഉൾപ്പടെ എല്ലാ വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചതായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. ചട്ടഞ്ചാൽ ദേശീയപാതയിൽ നിന്ന് ദേളി റോഡിലൂടെ ചന്ദ്രഗിരി സംസ്ഥാനപാതയിലേക്കാണ് ഗതാഗതം തിരിച്ചുവിടുന്നത്. കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയിൽനിന്നും കാസർകോട് പുതിയ ബസ്സ്റ്റാൻഡിൽനിന്നും കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലൂടെ ചരക്കുവാഹനങ്ങൾ കടന്നുപോകണം.
ചെർക്കള-ചട്ടഞ്ചാൽ ഇത് നാലാം തവണയാണ് കാലാവസ്ഥ മുന്നറിപ്രകാരം അടച്ചിടുന്നത് . പ്രദേശത്തുള്ള നിരവധി കുടുംബങ്ങളെയാണ് നിയന്ത്രണം ബാധിച്ചിരിക്കുന്നത് . മാത്രമല്ല ഉരുൾ പൊട്ടൻ ഭീഷണി മൂലം മാനസികമായ ഉണ്ടാകുന്ന വലിയ സമൃദ്ധം കുട്ടികളെ പോലും ബാധിക്കപ്പെടുന്നുണ്ട് . ദേശീയപാതക്കായി അശാസ്ത്രീയമായ മണ്ണ് നീക്കിയതാണ് കൂടുതൽ ഭീഷണിയായി മാറുന്നതെന്ന് തദ്ദേശവാസികൾ പറയുന്നു .