കുമ്പളയിലെ ഹോട്ടൽ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ
കാസർകോട്: കുമ്പളയിലെ ഹോട്ടൽ ജീവനക്കാരനായ മുൻ പ്രവാസി തൂങ്ങി മരിച്ച നിലയിൽ. ആദൂർ, പൊലീസ് സ് റ്റേഷൻ പരിധിയിലെ അഡൂർ, അടുക്കം സ്വദേശി ശശിധരൻ (48)ആണ് മരിച്ചത്. വീട്ടുമുറ്റത്തെ പന്തലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ശശിധരൻ കഴിഞ്ഞ ദിവസം ജോലിക്കു പോയിരുന്നില്ല. ശശിധരനും മാതാവുമാണ് തറവാട് വീട്ടിൽ താമസം. ഏതാനും ദിവസം മുമ്പ് മാതാവ് മറ്റൊരു മകൻ്റെ വീട്ടിലേക്ക് പോയതായിരുന്നു. തറവാട് വീട്ടിലെ മോട്ടോർ തകരാറിലാണെന്നും നോക്കണമെന്നും മാതാവ് മകനോട് പറഞ്ഞിരുന്നു. മോട്ടോർ പരിശോധിക്കാൻ എത്തിയ സഹോദരനാണ് ശശിധരനെ തൂങ്ങിയ നിലയിൽ കണ്ടത്. ആദൂർ പൊലീസ് കേസെടുത്തു.