‘നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കും’; ഭീഷണി സന്ദേശം പാക് നമ്പറില്‍ നിന്ന്; ആരതിയുടെ ഫോണില്‍ ലോണ്‍ ആപ്പുകാരുടെ സന്ദേശങ്ങള്‍
കൊച്ചി: പെരുമ്ബാവൂരില്‍ യുവതി ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാരുടെ ഭീഷണിയെത്തുടര്‍ന്നെന്ന് പൊലീസ്. നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി.
പെരുമ്ബാവൂര്‍ കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടില്‍ ആരതി (31) ആണ് ജീവനൊടുക്കിയത്.
ഭീഷണി സന്ദേശം എത്തിയത് പാകിസ്ഥാന് നമ്ബറില്‍ നിന്നാണെന്നും പൊലീസ് സൂചിപ്പിച്ചു. നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചു നല്‍കുമെന്നും ലോണ്‍ ആപ്പ് സംഘം ഭീഷണി മുഴക്കി. ആരതിയുടെ ഫോണില്‍ നിന്നും ലോണ്‍ ആപ്പുകാരുടെ സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചു. ഫോണ്‍ പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
ബീച്ചില്‍ കണ്ടെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍, 13കാരിക്കായി കന്യാകുമാരിയില്‍ തിരച്ചില്‍; അന്വേഷണം ചെന്നൈയിലേക്കുംലോണ് ആപ്പുകാരില്‍ നിന്നും 6500 രൂപയാണ് വായ്പ എടുത്തത്. ഇതില്‍ കുറച്ചു തുക തിരിച്ചടച്ചിരുന്നു. യുവതിയുടെ ഭര്‍ത്താവ് അനീഷ് രണ്ടു മാസം മുന്‍പാണ് സൗദി അറേബ്യയിലേക്ക് ജോലിക്കായി പോയത്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ആരതിയെ കണ്ടെത്തിയത്.