നായന്മാർമൂല തൻവീഹുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു
കാസർകോട്: കാസർകോട് നായന്മാർമൂല തൻവീഹുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിഹൃദയാഘാതം മൂലം മരിച്ചു. അണങ്കൂർ തുരുത്തിയിലെ കരാറുകാരൻ ടികെ മുഹമ്മദ് കുഞ്ഞിയുടെ മകൻ മഹ്ഷും (18) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 10 മണിയോടെ മരിച്ചു. മൃതദേഹം ജനറലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ ദുഖ:സൂചകമായി ഇന്ന് സ്കൂളിന് അവധി നൽകി. ആയിഷയാണ് മാതാവ്. സഹോദരങ്ങൾ: നിസാം, സിസാഫ്, നംഷി, ജലാൽ, അബൂബക്കർ സിദ്ധീഖ്, അമീൻ, ഫാത്തിമ, ജസീന.