മലപ്പുറം: പെരിന്തൽമണ്ണയിൽ വൻ ലഹരിവേട്ട. 104 ഗ്രാം എംഡിഎംഎ യുമായി എയ്കഡ് സ്ക്കൂൾ മാനേജരടക്കം രണ്ടു പേർ പിടിയിലായി. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയിൽ ദാവൂദ് ഷമീൽ ഷാനിദ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. അറസ്റ്റിലായ ദാവൂദ് ഷെമീൽ എയ്കഡ് സ്കൂളിൻ്റെ മാനേജരാണ്. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. മൊറയൂരിലെ എല്‍പി സ്ക്കൂളിന്റെ മാനേജരാണ് ദാവൂദ് ഷമീല്‍.കൂടാതെ ബാംഗ്ലൂരിലും നാട്ടിലും ഈവന്റ് മാനേജ്മെന്റും നടത്തുന്നുണ്ട്. കൂട്ടുപ്രതി ഷാനിദും ദാവൂദ് ഷമീലിന്റെ കൂടെയാണ് ജോലിചെയ്യുന്നത്. ബാംഗ്ലൂരില്‍ ജോലിയുടെ ഭാഗമായി പോയിവരുന്നതിന്റെ മറവിലാണ് പ്രതികള്‍ അമിതലാഭം ലക്ഷ്യം വച്ച് ലഹരിക്കടത്തിലേക്കിറങ്ങുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തത്.