യുവാവ് തൂങ്ങി മരിച്ച നിലയിൽ
കാസർകോട്: യുവാവിനെ മസ്ജിദിൻ്റെ ഓഫീസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൊഗ്രാൽ, കെ.കെ പുറത്തെ അബ്ദുൽ ഖനി സിദ്ദിഖിൻ്റെ മകൻ അബ്ദുൽ വഫ സിദ്ദിഖ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ മൊഗ്രാൽ കടവത്തെ അഹമ്മദിയ്യ മസ്ജിദിൻ്റെ ഓഫീസ് മുറിക്കകത്താണ് മൃതദേഹം തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ജനറൽ ആശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം കടവത്ത് അഹമ്മദിയ്യ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.. മാതാവ്: താഹിറ. ഏക സഹോദരി: അംത്തുംനൂർ