കാസർകോട്: ജില്ലയിലെ മികച്ച പൊലീസ് ഓഫീസറായി ഹൊസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ പി.അജിത്ത് കുമാറിനെ തെരഞ്ഞെടുത്തു. ജുലൈ മാസത്തിൽ നടത്തിയ പ്രകടനം പരിഗണിച്ചാണ് ഇദ്ദേഹത്തെ ജില്ലാ പൊലീസ് മേധാവി പി. ബിജോയ് മികച്ച ഓഫീസറായി തെരഞ്ഞെടുത്തത്. ലഹരിക്കെതിരെയുള്ള പൊലീസ് നടപടി, നിരവധി പിടികിട്ടാപ്പുള്ളികളുടെ അറസ്റ്റ്, സമാധാന പരിപാലനത്തിലെ മേന്മ, കവർച്ചക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യൽ എന്നിവ പരിഗണിച്ചാണ് മികച്ച പൊലീസ് ഉദ്യോഗസ്ഥനായി തെരഞ്ഞെടുത്തത്. ഏതാനും മാസം മുമ്പാണ് അജിത് കുമാർ കാസർകോട് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നു ഹൊസ്ദുർഗ് പൊലീസ് ഇൻസ്പെക്ടറായി സ്ഥലം മാറിയെത്തിയത്.
നേരത്തെ കാസർഗോഡ് ടൗൺ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായി സേവനം ചെയ്തിരുന്നു . കാസർഗോഡിനെ ഗുണ്ടകളെയും വർഗീയ വിദ്വേഷികളെയും അമർച്ച ചെയ്യാൻ വലിയ രീതിയിൽ പ്രയത്നമാണ് നടത്തിയിരുന്നത് . വിദ്യാനഗർ ബേക്കലം ചന്തേര പോലീസ് സ്റ്റേഷനുകളിൽ എസ ഐ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട് .