ഉറങ്ങാൻ കിടന്ന യുവാവിനെ കാണാതായി; കിടപ്പുമുറിയിൽ നിന്നു കത്ത് കണ്ടെത്തി, സ്കൂട്ടർ മംഗ്ളൂരുവിൽ ഉപേക്ഷിച്ച നിലയിൽ
കാസർകോട്:ഉറങ്ങാൻ കിടന്ന യുവാവിനെ കാണാതായി. ബന്തിയോട്. കുബണൂരിലെ മമ്മൂഞ്ഞി ഖുർമഖാദറിൻ്റെ മകൻറാസിഖി(23)നെയാണ് കാണാതായത്. സംഭവത്തിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം കിടപ്പുമുറിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു റാസിഖ്. 12 മണിക്കും4.30മണിക്കും ഇടയിൽ ഇയാളെ കാണാതാവുകയായിരുന്നുവെന്നു വീട്ടുകാർ പൊലീസിനു നൽകിയ പരാതിയിൽപറയുന്നു. ഏതാനും ദിവസം മുമ്പ് ചില അനിഷ്ട സംഭവങ്ങൾ നാട്ടിൽ നടന്നിരുന്നു. ഇതു പരിഗണിച്ചാണ് രാത്രിയിൽ തന്നെവീട്ടുകാർ പരാതി നൽകിയത്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് പൊലീസ് ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.തുടർന്ന് പരാതിക്കാരൻ്റെ വീട്ടിലെത്തിയ പൊലീസ് റാസിഖിൻ്റെ കിടപ്പുമുറിയിൽ പരിശോധന നടത്തി. പരിശോധനയിൽ
റാസിഖ് എഴുതിയ കുറിപ്പ് കണ്ടെടുത്തു. “ഞാൻ പോകുന്നു. സ്കൂട്ടർ കൊണ്ടു പോകുന്നുണ്ട്. സ്കൂട്ടർ ഒന്നുകിൽകാസർകോട് റെയിൽവെ സ്റ്റേഷൻ പരിസരത്തോ മംഗ്ളൂരു റെയിൽവെ സ്റ്റേഷൻ പരിസരത്തോ ഉണ്ടാകും” എന്നാണ്കുറിപ്പിൽ ഉണ്ടായിരുന്നത്. കുറിപ്പ് കിട്ടിയ ഉടൻ പൊലീസ് മംഗ്ളൂരു, കാസർകോട് പൊലീസുകളെ വിവരം അറിയിച്ചു.പരിശോധനയിൽ സ്കൂട്ടർ മംഗ്ളൂരു റെയിൽവെ സ്റ്റേഷൻ പരിസരത്ത് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.റാസിഖിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി കൂട്ടിച്ചേർത്തു.