മംഗ്ളൂരു: ചെര്‍ക്കളയിലെ പ്രിന്റിംഗ് പ്രസില്‍ അച്ചടിച്ച 2,13,500 രൂപയുടെ 500 രൂപ കള്ളനോട്ടുകളുമായി നാലു പേര് മംഗ്ളൂരുവില്‍ അറസ്റ്റില്‍. ചെര്‍ക്കളയിലെ ശ്രീലിപി പ്രിന്റിംഗ് പ്രസ് ഉടമ കരിച്ചേരി പെരളത്തെ വി. പ്രിയേഷ് (38), മുളിയാര്‍, മല്ലം, കല്ലുകണ്ടത്തെ വിനോദ് കുമാര്‍ (33), പെരിയ, കുണിയ, ഷിഫ മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍ (58), കര്‍ണ്ണാടക, പുത്തൂര്‍ സ്വദേശി ബല്‍നാട്, ബെളിയൂര്‍കട്ടെ അയൂബ്ഖാന് (51) എന്നിവരെയാണ് മംഗ്ളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.
രഹസ്യവിവരത്തെത്തുടര്‍ന്ന് മംഗ്ളൂരു ക്ലോക്ക് ടവറിനു സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. മുറിയില്‍ നിന്നു 500 രൂപയുടെ 427 കള്ളനോട്ടുകളും നാല് മൊബൈല്‍ ഫോണുകളും പിടികൂടി. കോഴിക്കോട്, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് അസംസ്കൃത വസ്തുക്കൾ എത്തിച്ച് യൂട്യൂബിലൂടെ കള്ളനോട്ട് അച്ചടിക്കുന്ന സാങ്കേതിക വിദ്യ പഠിച്ചു, പെട്ടെന്ന് പണം സമ്പാദിക്കുക എന്ന ഉദ്ദേശത്തോടെ. മംഗളൂരുവിൽ കള്ളനോട്ട് പ്രചരിപ്പിക്കാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. റാക്കറ്റിൽ ഉൾപ്പെട്ട മറ്റ് അംഗങ്ങളെ കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
അതെ സമയം ബേക്കലം പ്രദേശം കേന്ദ്രീകരിച്ചുള്ള പഴയ നോട്ട് ഇടപാടുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകളിൽ വിനോദ് ഉൾപ്പെട്ടിരുന്നതായുള്ള വിവരം മംഗലാപുരം പോലീസിന് ലഭിച്ചിട്ടുണ്ട് . തട്ടിപ്പിന് ആവശ്യമായ 2000 രൂപയുടെയും 1000 രൂപയുടെ നോട്ടുകൾ പ്രിന്റ് ചെയ്തത് ചെർക്കളയിലെ പ്രിന്റിംഗ് ബ്രസീൽ നിന്നാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ . ഇപ്പോൾ മംഗലാപുരത്തുനിന്ന് പിടികൂടിയ കള്ളനോട്ടുമായി ബന്ധപ്പെട്ട് ബേക്കലം പ്രദേശത്തെ പഴയ നോട്ട് ഇടപാട് കേസുകളിലെ നാലോളം ആളുകളെ മംഗലാപുരം പോലീസ് സംശയിക്കുന്നുണ്ട് . കഴിഞ്ഞ മംഗലാപുരം സിറ്റി പോലീസ് ചെർക്കളയിലെ പ്രസ്സ് പരിശോധിക്കുകയും വിനോദമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട് . പിടിയിലായ പ്രതികളുടെ വീടുകളിൽ കേരള പോലീസ് പരിശോധന ആരംഭിച്ചു . ചെർക്കളം പ്രിന്റിങ് പ്രസ്സിൽ വിദ്യാനഗർ ഇൻസ്പെക്ടർ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം ഇന്ന് രാവിലെ പരിശോധിച്ചിരുന്നു . സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാളിന്റെ നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റ്. സംഘത്തില്‍ കൂടുതല്‍ പേരുള്ളതായി സംശയിക്കുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്. അറസ്റ്റിലായ പ്രതികള്‍ക്ക് മറ്റേതെങ്കിലും കള്ളനോട്ടു കേസുകളുമായി ബന്ധം ഉണ്ടോയെന്നതിനെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.