കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു
മംഗ്ളൂരു: കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. ഹാവേരി സ്വദേശികളായ രുദ്രപ്പ (55), ഭാര്യ രാജേശ്വരി (45), മക്കളായ ഐശ്വര്യ (16), വിജയ (12) എന്നിവരാണ് മരിച്ചത്. കുടുംബം സഞ്ചരിച്ചിരുന്ന കാറും എതിരെ വരികയായിരുന്ന കർണ്ണാടക കെ.എസ്.ആർ.ടി.സി ബസും ഗദകിൽ വച്ച് കൂട്ടിയിടിച്ചാണ് അപകടം. കൽപാപുരം, ബസവേശ്വര ക്ഷേത്ര ദർശനത്തിനു പോവുകയായിരുന്നു രുദ്രപ്പയും കുടുംബവും. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.