കാസർഗോഡ് : കൊൽക്കത്തയിൽ വനിതാ യുവ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഐഎംഎ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് മെഡിക്കൽ ബന്ദായി മാറി. എല്ലാ വിഭാഗം ഡോക്ടർമാരും ഇന്നത്തെ സമരത്തിൽ പങ്കെടുത്തു.
രാവിലെ ആറു മണി മുതൽ 24 മണിക്കൂറാണ് സമരം. ഒ.പി ഉൾപ്പെടെ എല്ലാ സേവനങ്ങളും ഒഴിവാക്കിയുള്ള സമരത്തിൽ രോഗികൾ വലഞ്ഞു. ഐപി അത്യാഹിത വിഭാഗം ഉൾപ്പെടെ അടിയന്തര സേവനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സമരം കാരണം ആശുപത്രി പൂര്‍ണമായും വിജനമായി. ഐഎംഎ കൂടാതെ ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന് ദിയാ ലൈഫ് കെജിഎംഒ നഴ്സ് അസോസിയേഷന്, ആശുപത്രികളിലെ സ്റ്റാഫ് കൗണ്‍സില്‍, ഫാര്‍മസി അസോസിയേഷന് എന്നീ സംഘടനകള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതോടെ മെഡിക്കല്‍ ബന്ദായി മാറുകയായിരുന്നു. സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനവും സ്തംഭിച്ചു. സ്വകാര്യ ക്ലിനിക്കുകളും പ്രവര്‍ത്തിച്ചില്ല.
എന്നാൽ ഡോക്ടർമാരുടെ സമരത്തിന് എതിരെ വ്യാപകമായ വിമർശമാണ് ഉയർന്നുവരുന്നത് , പ്രതിഷേധിക്കാനും പ്രതികരിക്കാനും ഡോക്ടർമാർക്ക് അവകാശമുണ്ടെന്നിരിക്കെ 24 മണിക്കൂർ പണിമുടക്കുക എന്ന് പറഞ്ഞത് മെഡിക്കൽ എത്തിക്സിന് വിരുദ്ധമാണെന്നാണ് അഭിപ്രായം . അവശ്യ സേവനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമായ ആരോഗ്യ വിഭാഗം കാലഹരണപ്പെട്ട രീതിയിലുള്ള പണിമുടക്ക് എന്ന സമരപരിപാടി നടത്തിയത് ജനങ്ങൾക്ക് നേരിട്ടുള്ള വെല്ലുവിളിയായിട്ട് തന്നെ കരുതണം എന്നാണ് പൊതുവികാരം . നിയമ നടപ്പിലാക്കേണ്ട പോലീസ് സമാന രീതിയിൽ പൊതു വികാരം ഉയർത്തി ഒരു സമരത്തിന് ഇറങ്ങിയാൽ എന്താകും നമ്മുടെ നാടിന്റെ സാഹചര്യം . അതിലും പ്രാധാന്യമുള്ള വിഭാഗമാണ് ആരോഗ്യ മേഖല . ലോകത്ത് എവിടെയും ആരോഗ്യ മേഖല സമാന രീതിയിൽ സ്തംഭിപ്പിച്ചുള്ള സമരം നടക്കുന്നുണ്ടോ എന്ന് സമരക്കാർ ആലോചിക്കണം എന്ന് ജനങ്ങൾ പറയുന്നു . കൊൽക്കത്തയിൽ സംഭവിച്ച കാര്യം അങ്ങേയറ്റം പ്രതിഷേധിക്കേണ്ട കുറ്റകരമായ വസ്തുത തന്നെയാണ് എങ്കിലും പ്രതിഷേധ മാർഗ്ഗം ഈ രീതിയിൽ സ്വീകരിച്ച വിദ്യാസമ്പന്നരായ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉചിതമായില്ല . ഏറ്റവും പ്രധാനപ്പെട്ട വിഷയം പല ആശുപത്രികളിലും അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിച്ചില്ല എന്നുള്ളതാണ് അങ്ങേയറ്റം കുറ്റകരമായ കാര്യമാണ് .