കരിവെള്ളൂർ : കണ്ണൂർ കരിവെള്ളൂരിൽ കണ്ടെയ്നർ ലോറി റോഡ് മാറി ഓടി അടിപ്പാതയുടെ മുകളില്‍ കാബിൻ കുടുങ്ങി. ഒഴിവായത് വൻ അപകടം. ദേശീയ പാതയില്‍ കരിവെള്ളൂർ ബസാറില്‍ വ്യാഴാഴ്ച രാത്രിയാണ് അപകടം.മംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് കാറുകളുമായി പോവുകയായിരുന്നു ലോറി. കരിവെള്ളൂർ ടൗണില്‍നിന്ന് 150 മീറ്റർ വടക്കു ഭാഗത്തു വെച്ച് സർവീസ് റോഡിലൂടെ നേരെ പോകേണ്ടതിനു പകരം നിർമാണത്തിലിരിക്കുന്ന പുതിയ റോഡിലേക്ക് കയറി.അടിപ്പാത നിർമാണത്തിന്റെ ഭാഗമായി തറനിരപ്പില്‍ നിന്നും 10 മീറ്റർ ഉയരത്തിലൂടെയാണ് ഇവിടെ റോഡ് കടന്നുപോകുന്നത്. അടിപ്പാതയുടെ ഒരു ഭാഗം മണ്ണിട്ട് ഉയർത്തിയിട്ടുമില്ല. 10 മീറ്ററോളം താഴ്ചയിലേക്ക് വീഴുന്നതിന് തൊട്ടുമുമ്ബാണ് കാബിൻ കുടുങ്ങിയത്. ഡ്രൈവർ സ്ഥലത്തുനിന്ന് ഓടിപ്പോയി.
പ്രിയപ്പെട്ട പ്രേക്ഷകരെ
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ മുഖ തിന്മകളായ ആ നിലയുറപ്പിച്ചവരുടെയും ഞങ്ങൾ അങ്ങേയറ്റം വെറുക്കുകയും എതിർക്കുകയും ചെയ്യുന്നു . ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ ബി എൻ സി യുമായി പങ്കുവെക്കാവുന്നതാണ് . നാളിതുവരെ ഞങ്ങൾ നിലനിർത്തിയിരിക്കുന്ന മാധ്യമ ധർമ്മത്തിന്റെ ഏറ്റവും വലിയ സവിശേഷതയായ ഞങ്ങളുമായി വിവരം പങ്കുവെക്കുന്നവരുടെ യാതൊരുവിധ വിവരങ്ങളും പുറത്തു വിടില്ല എന്നുള്ളതാണ് . തുടർന്നും ഇങ്ങനെ തന്നെ ആയിരിക്കും .
ബന്ധപ്പെടേണ്ട വിലാസം:
ബുർഹാൻ തളങ്ങര
ബി എൻ സി മലയാളം
ഓൾഡ് ബസ് സ്റ്റാൻഡ് , എം ടി സി ബിൽഡിങ്
ഫോൺ : +91 7902967707( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: bncmalayalam@gmail.com