കാസർകോട്: വിദേശത്ത് ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റടക്കം രണ്ടുപേർ തന്റെ 2.5 ലക്ഷം രൂപ തട്ടിയതായി വീട്ടമ്മയുടെ പരാതി രണ്ടുമാസം മുമ്പ് തീർപ്പാക്കിയതായുള്ള വിവരം പുറത്തുവരുന്നു . കാസർകോട് പുലിക്കുന്ന് സ്വദേശിയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമായ ദിലീപ് ദിനേഷ്, ദിനേശ് കുമാർ എന്നിവർക്കെതിരെ കാസർകോട് ടൗൺ പൊലീസിൽ പരാതി ലഭിച്ചിരുന്നെങ്കിലും ഇത് വിദേശത്തുള്ള വിസ ഇടപാടുമായി ബന്ധപ്പെട്ട തർക്കം മാത്രമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ . പരാതിക്കാരിയായ വീട്ടമ്മയുടെ മകനുവേണ്ടിയായിരുന്നു യൂറോപ്പിലേക്കുള്ള വിസ . എന്നാൽ പാസ്പോർട്ട് കോപ്പി ഇവർ എതിർകക്ഷികൾക്ക് നൽകിയിരുന്നില്ല എന്നാണ് അറിയുന്നത് . ഇതിന് കാരണമായതാകട്ടെ വിസ അപേക്ഷകന് കർണാടകയിൽ കേസ് നിലാവിലുള്ളതുകൊണ്ടാണ് . ഇ കാരണം കൊണ്ട് തന്നെ വിസ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചില്ല . വിദേശത്തുള്ള സുഹൃത്ത് വഴിയാണ് ഇവർ വിസ നടപടികൾ നടത്തിയിരുന്നത് . 2022 മെയ് മാസം എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ട് വഴി നാഗവേണി ഒരുലക്ഷം രൂപ വിസ നടപടികൾക്കായി ദിലീപിന് അയച്ചുകൊടുത്തിരുന്നു. അമ്പതിനായിരം രൂപ ഗൂഗിൾ വഴിയും നൽകിയിരുന്നു .എന്നാൽ രണ്ടുവർഷം കഴിഞ്ഞിട്ടും വിസ ലഭിച്ചില്ല. പണവും തിരിച്ചു ലഭിച്ചില്ല എന്നാണ് വീട്ടമ്മ പരാതി നൽകിയത് . എന്നാൽ പണം ഈടാക്കിയിരുന്നു എന്നും വിസ നടപടികൾക്കായി പ്രാഥമികമായി വേണ്ട പാസ്പോർട്ട് കോപ്പി പോലും നൽകാത്ത എങ്ങനെയാണ് നടപടികൾ പൂർത്തീകരിക്കേണ്ടതെന്ന് ഇവർ കോടതിയിൽ വച്ച് പരാതിക്കാരിയോട് ചോദിച്ചിരുന്നു . പണം തിരിച്ചു നൽകാൻ തയ്യാറാണെന്നും കോടതിയെ അറിയിച്ചിരുന്നു . കോടതി മീഡിയേഷൻ വഴി അവസാനിച്ച പരാതി വീണ്ടും പ്രചരണം ആയുധം ആക്കിയത് കോൺഗ്രസിലെ ചേരിപ്പോരാണെന്നാണ് വിവരം .
ദിലീപിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കെ ഉദ്ദേഷ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിന് പരാതി നൽകിയിട്ടുണ്ട്. എന്നാൽ മുതിർന്ന നേതാക്കൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ചതിനാൽ യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ കോഡിനേറ്റർ പദവിയിൽ നിന്നും ദിവസങ്ങൾക്ക് മുമ്പ് കെ ഉദ്ദേശിനെ നീക്കം ചെയ്തിരുന്നതായും ഇതുമായി ബന്ധപ്പെട്ട വിദ്വേഷമാണ് ഇത്തരം പരാതിക്ക് കാരണം എന്നും ആക്ഷേപമുണ്ട് .