തളിപ്പറമ്പ് : ഓണം സ്പെഷ്യ-ൽ ഡ്രൈവിൻ്റെ ഭാഗമായി തളിപ്പറമ്പ റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ രാജീവൻ പച്ചകൂട്ടത്തിലിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് റേഞ്ചിൻ്റെ വിവിധ ഭാഗങ്ങളിൽ പട്രോളിങ് നടത്തുന്നതിനിടയിൽ തളിപ്പറമ്പ് കോട്ട ക്കുന്ന് എന്ന സ്ഥലത്ത്വച്ച് 3ഗ്രാം കഞ്ചാവും 100മില്ലിഗ്രാം എം ഡി എം എ യുമായി ഒരാളെ കസ്റ്റഡിയിലെടുത്തു. ആനപ്പൻ ഹൌസിൽ മുഹമ്മദ് മുഫാസിനെ ( 27 ) എന്നയാളെയാണ് അറസ്റ്റ്ചെയ്തത്. അസി. എക്സ!!!!സ് ഇൻസ്പെക്ടർ കെ-രാജേഷ്, പ്രിവെൻറ്റീവ് ഓഫീസർ ഉല്ലാസ് ജോസ്, സിവിൽ എക്സൈസ് ഓഫീസർ ടി വി വിജിത്ത്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സി വി അനിൽകുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു