വയനാട് ഉരുള്‍പൊട്ടലിലെ ദുരന്തബാധിതര്‍ക്കായി ഇതുവരെ 24 കോടി 5 ലക്ഷം രൂപക്ക് മുകളിൽ സ്വരൂപിച്ച് മുസ്ലിം ലീഗ്. ഔദ്യോഗിക ആപ്പ് മുഖേനയാണ് മുസ്ലിം ലീഗിന് ലഭിച്ച കണക്കുകൾ വ്യക്തമാകുന്നനല്ല കുട്ടി അവരുടെ തണ ത് . ഒരു രാഷ്ട്രീയ പാർട്ടി നടത്തുന്ന ധനസമാഹരണത്തിൽ കേരളത്തിലെ ഏറ്റവും വലിയ തുകയിലേക്ക് മുസ്ലീംലീഗിന്റെ വയനാട് ധനസമാഹരണം കുതിക്കുന്നതായാണ് ജനങ്ങളുടെ വർദ്ധിച്ച പങ്കാളിത്തത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നത് . പതിനായിരങ്ങൾ മനസറിഞ്ഞ് നൽകിയ മഹത്തായ പിന്തുണ 24 കോടിയും കടന്ന് മുന്നോട്ട് പോകുകയാണ് . ഓരോ സെക്കന്റിലും അഞ്ഞൂറും ആയിരം രൂപയും നൽകി സാധാരണക്കാർ മുസ്ലിംലീഗിന്റെ വയനാട് ധനസമാഹരണ ഫണ്ടിൽ ഭാഗമാകുമ്പോൾ കൂട്ടമായി ലക്ഷങ്ങൾ സംഘടനകളും നൽകുന്നുണ്ട് . വലിയ സംഖ്യകൾ നൽകുന്നത് മുസ്ലിംലീഗിന്റെ തന്നെ പോഷക സംഘടനകൾ ആണെങ്കിലും വ്യക്തിഗത സംഭാവനകളും ഇതിൽ ഉൾപ്പെടും . ധനസമാഹരണം കൊണ്ട് സമഗ്ര പുനരധിവാസമാണ് ലീഗ് ഉദ്ദേശിക്കുന്നതെന്നും ഉപജീവനമാര്‍ഗം കണ്ടെത്താന്‍ പദ്ധതി തയ്യാറാക്കുമെന്നും ഭവന നിര്‍മാണത്തിന് ഊന്നല്‍ നല്‍കുമെന്നും നേരത്തെ നേതാക്കൾ വ്യക്തമാക്കിയിരുന്നു . 100 വീടെങ്കിലും നിര്‍മിച്ച് നല്‍കണമെന്നാണ് ആലോചിക്കുന്നതെങ്കിലും ജനങ്ങളുടെ പിന്തുണ വർദ്ധിക്കുന്നതോടെ കുട്ടികളുടെ പഠനം അതിനാവശ്യമായ ക്രമീകരണങ്ങൾ എല്ലാം മുസ്ലിം ലീഗ് പദ്ധതികളിൽ പെടും . സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് നീങ്ങുമെന്നും ലീഗ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ് . പുനരധിവാസം കുറ്റമറ്റ രീതിയില്‍ വേണമെന്നും വിഷയം സര്‍വകക്ഷിയോഗം നടത്തി ചര്‍ച്ച ചെയ്യണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു . അതേസമയം, സര്‍ക്കാര്‍ ടൗണ്‍ഷിപ്പിനോട് സഹകരിക്കണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല , ലീഗ് എംഎല്‍എമാര്‍ ഉൾപ്പെടെ സാധാരണ മുസ്ലിം ലീഗ് പ്രവർത്തകരും സർക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട് . ഇതോടൊപ്പം ആണ് മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ നടക്കുന്ന ധനസമാഹരണത്തിൽ പ്രവർത്തകർ പങ്കാളികളാകുന്നത് .