കാസർഗോഡ് : പൊതുസ്ഥലത്ത് മാലിന്യം തള്ളാൻ എത്തിയവരെ നാട്ടുകാർ കയ്യോടെ പിടികൂടി , കാസർകോട് വിഷ്ണുപ്പാറയിലാണ് സംഭവം . നാപ്കിൻ മുതൽ കുപ്പി കല്യാണ ഭക്ഷണവിശിഷ്ടം തുടങ്ങിയ പുനരുപയോഗത്തിന് സാധ്യമല്ലാത്ത മാലിന്യങ്ങളാണ് വിഷ്ണു പാറയിലെ ആളൊഴിഞ്ഞ പ്രദേശത്ത് തള്ളിയത് .
ചാല റോഡിലെ അബ്ദുൽ റഷീദ് ( 56) സഹായി ആസാം സ്വദേശി അബ്ദുൽ ഹഖ് എന്നിവരെയാണ് നാട്ടുകാർ പിടികൂടി മേൽപ്പറമ്പ് പോലീസിന് കൈമാറിയത് . ഇരുവർക്കും എതിരെ പോലീസ് കേസെടുത്തു . മാലിന്യം തള്ളാൻ ഉപയോഗിച്ച വാഹനം പിടിച്ചെടുത്തിട്ടുണ്ട്. ഇത് തുടർനടപടികൾക്കായി കോടതിക്ക് കൈമാറുമെന്ന് മേൽപ്പറമ്പ് സി ഐ സന്തോഷ് വ്യക്തമാക്കി . വലിയ രീതിയിൽ പിഴയും വാഹനം കണ്ടു കെട്ടാനും സാധ്യതയുള്ള വകുപ്പുകൾ ആണ് മാലിന്യം തള്ളുന്നവർക്കെതിരെ നിലവിൽ പോലീസ് ചാർജ് ചെയ്യുന്നത് . വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നും മാലിന്യം ശേഖരിച്ച് പുനരുപയോഗ വസ്തുക്കൾ വില്പന നടത്തുകയും വില്പന സാധ്യമല്ലാത്ത മാലിന്യങ്ങൾ പൊതുസ്ഥലത്ത് തള്ളുന്നതായിരുന്നു ഇവരുടെ രീതി . മാലിന്യം ഇവർക്ക് കൈമാറുന്നവർ നിശ്ചിത തുക നൽകേണ്ടതുണ്ട് . പൊതുവായി കല്യാണ വീടുകളിൽ നിന്നാണ് മാലിന്യം ശേഖരിക്കുന്നത് . കല്യാണങ്ങൾക്ക് ഗ്രീൻ പ്രോട്ടോകോൾ പാലിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുമ്പോൾ ഇത് അപ്പാടെ തള്ളിക്കളഞ്ഞ് മാലിന്യ കൂമ്പാരങ്ങളെ സൃഷ്ടിക്കുകയാണ് പല വിവാഹ ചടങ്ങുകളും . സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാർ മാലിനിയം എത്തിയവരെ പിടികൂടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട് .