മനുഷ്യരുടെ ഏറ്റവും പ്രധാനപ്പെട്ട കരുതൽ ഘടകമായ സ്വർണ്ണം എന്നും മോഹിപ്പിക്കുന്ന ലോഹം തന്നെയാണ് . സ്വർണ്ണത്തിന്റെ വില എപ്പോഴും ഉയർന്നുകൊണ്ടിരിക്കുന്നത് കൊണ്ട് തന്നെ വലിയ രീതിയിലുള്ള നിക്ഷേപമാണ് സ്വർണ്ണ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്നത് . ഖനന വിതരണം അല്ലെങ്കിൽ ഭൗമ-രാഷ്ട്രീയ പിരിമുറുക്കം പോലുള്ള പ്രവചനാതീതമായ ഘടകങ്ങൾ സ്വർണ്ണത്തിന്റെ വില വർധനയ്ക്ക് കാരണമാകുന്നു . അതുപോലെതന്നെ കറൻസി പണപ്പെരുപ്പം, സുരക്ഷിതമായ ആസ്തികളുടെ ആവശ്യകത എന്നിങ്ങനെ സ്വർണത്തെ വില വർദ്ധിപ്പിക്കാൻ സഹായകമാകുന്ന ഘടകങ്ങളായി മാറാറുമുണ്ട് . സ്വർണ്ണ വിപണിയിൽ 2025 ൽ വലിയ രീതിയിൽ വർദ്ധന ഉണ്ടാകുമെന്ന് പ്രവചനം വന്നിരിക്കുകയാണ് . മുൻകാലങ്ങളിൽ കൃത്യതയാർന്ന പ്രവചനം നടത്തിയ പ്രൈം എക്സ് ബി ടി വിദഗ്ധരാണ് പ്രവചനം നടത്തിയിരിക്കുന്നത് . സമാന രീതിയിൽ മിക്ക സ്വർണ്ണ വിശകലന വിദഗ്ധരും 2025-ൽ ഒരു ഔൺസ് (31.100 ഗ്രാം ) സ്വർണത്തിന് 3000 ഡോളറിൽ കൂടുതൽ സ്വർണ വിലയായി വർദ്ധിക്കും എന്നാണ് പ്രവചനം .അതായത് ഒരു ഗ്രാം സ്വർണത്തിന് 8200 രൂപയും പവന് 66600 രൂപയോളം ആണ് സ്വർണത്തിന് വിലവർധന പ്രവചിച്ചിരിക്കുന്നത് .
അതേസമയം പ്രാദേശിക സ്വർണ്ണവിദഗ്ധർ പറയുന്ന പ്രവചനത്തിന് ചില മാറ്റങ്ങളുണ്ട് . ഇപ്പോൾ നിലനിൽക്കുന്ന യുദ്ധം തുടങ്ങിയ അന്തരീക്ഷം മാറിയാൽ വലിയ വില വർധന ഉണ്ടാകില്ലെന്നും എന്നിരുന്നാലും 62,000 രൂപയോളം വരെ ഒരു പവൻ സ്വർണ്ണത്തിന് വില ഉയർന്നേക്കാം എന്നാണ് പറയുന്നത്. ഏതു രീതിയിലാണ് പ്രവചനം ഉൾക്കൊണ്ടാലും വില 60,000 നു മുകളിൽ പോകുമെന്ന് പ്രതീക്ഷിക്കേണ്ടിവരും .