ന്യൂഡൽഹി: ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുകയാണ് രാജ്യം. 1947ൽ കൊളോണിയൽ ഭരണത്തിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിൻ്റെ ആഘോഷമാണ് ഓരോ സ്വാതന്ത്ര്യ ദിനവും. രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി ധീരമായി പോരാടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെയും സംഭാവനകളെയും ആദരിക്കേണ്ട ദിവസം കൂടിയാണ്. കാസർഗോഡ് എംഎൽഎ എൻ എ നെല്ലിക്കുന്ന് ജനങ്ങൾക്ക് സ്വാതന്ത്ര്യ സന്ദേശം സ്വാതന്ത്രദിന ആശംസകൾ നേർന്നു .
കാസർഗോഡ് എംഎൽഎ എൻ എ നെല്ലിക്കുന്നിന്റെ സന്ദേശം
ബ്രിട്ടീഷ് ഭരണത്തിൽ നിന്നും 1947ൽ സ്വാതന്ത്ര്യം നേടിയ രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിലട്ടം ഒരുക്കങ്ങൾ തകൃതിയായി തുടരുകയാണ്.
നാളെ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്ന ദിവസം. 89 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിച്ച് നമ്മുടെ പ്രിയപ്പെട്ട രാജ്യം സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചത് 1947 ആഗസ്റ്റ് 15നാണ്.ബ്രിട്ടീഷ് അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിയാൻ ജീവിതം സമർപ്പിച്ച നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെയും, വർഷങ്ങളോളം സൂര്യപ്രകാശം കാണാതെ രാജ്യത്തിന് വേണ്ടി ജയിൽവാസമനുഷ്ഠിച്ച ധീര ദേശാഭിമാനികളെയും നാം എപ്പോഴും സ്മരിക്കുന്നു. സ്വാതന്ത്ര്യ ദിനത്തിൽ പ്രത്യേകിച്ചും.
സ്വാതന്ത്ര്യത്തിന്റെ 78-ാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ നമ്മുടെ പൂർവ്വീകർ നൊന്തു നേടിയെടുത്ത മാതൃരാജ്യത്തിന് ഒരു പോറലുമേൽപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.
എല്ലാ ഭാരതീയർക്കും സ്വാതന്ത്ര്യദിനാശംസകൾ.