കൽപറ്റ: ജില്ലയിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ ടൗൺ സ്ക്വയർ സുൽത്താൻ ബത്തേരി, വയനാട് ഹെറിറ്റേജ് മ്യൂസിയം അമ്പലവയൽ, പൂക്കോട് തടാകം വൈത്തിരി, കർളാട് തടാകം വൈത്തിരി, പഴശ്ശി ലാൻഡ് സ്കേപ്പ് മ്യൂസിയം പുൽപ്പള്ളി, കാരാപ്പുഴ ഡാം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വ്യാഴാഴ്ച മുതൽ വൈകീട്ട് നാലുവരെ തുറന്ന് പ്രവർത്തിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അനുമതി നൽകി. വിനോദ സഞ്ചാരികളുടെ സുരക്ഷ അതത് കേന്ദ്രങ്ങൾ ഉറപ്പ് വരുത്തണം.