കാസർകോട്: കുറ്റാന്വേഷണ മികവിന് ഗുഡ് സർവീസ് എൻട്രിയും അപ്രീസിയേഷനും ഉൾപ്പെടെയുള്ള അംഗീകാരം നേടിയ എസ്ഐ, കെ.വി.ജോസഫിന് (53) വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. ചിറ്റാരിക്കാൽ മണ്ഡപം സ്വദേശിയാണ് ജോസഫ്. ഇപ്പോൾ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ ജവഹർ ഹൗസിങ് കോളനിയിലെ കാഞ്ഞിരത്തുങ്കൽ വീട്ടിലാണ് താമസം. പൊലീസ് സേനയിൽ 27 വർഷത്തെ സർവീസ് ഉള്ള ഇദ്ദേഹം ഹൊസ്ദുർഗ്, നീലേശ്വരം, ചന്തേര, കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനുകളിലും കാസർകോട് വിജിലൻസിലും പ്രവർത്തിച്ചു. കാസർകോട്ടെ ജില്ലാ പോലീസ് ആസ്ഥാനത്ത് എൻഡിപിഎസ് കോ-ഓർഡിനേഷൻ സെല്ലിലാണ് ഇപ്പോൾ. പരേതരായ കെ.എം. വർക്കിയുടെയും ത്രേസ്യാമ്മയുടെയും മകനാണ്. ഭാര്യ: സി.എ. സിജി (സ്റ്റാഫ് നഴ്സ്, തൃക്കരിപ്പൂർ താലൂക്കാശുപത്രി, തങ്കയം). മക്കൾ: നയൻ, അമർ (ഇരുവരും വിദ്യാർത്ഥികൾ).