കാസർകോട്: ബേക്കൽ ബിച്ച് ഫെസ്റ്റിൻ്റെ ജിഎസ്ടി സംഘാടകര്‍ അടക്കാൻ വിസമ്മ തിച്ച സാഹചര്യത്തിൽ നികുതി പണം പിടിച്ചെടുക്കാനുള്ള നീക്കം കേന്ദ്ര ജിഎസ്ടി വിഭാഗം ഊർജിതമാക്കി . ഒന്നാം ബീച്ച് ഫെസ്റ്റിൽ ജി എസ് ടി ഇനത്തിൽ 40 ലക്ഷ
ത്തിലധികം രൂപ അടക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നൽകിയെങ്കിലും സം ഘാടകർ ഭരണസ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കാൻ ശ്രമിച്ചിരുന്നു .
തുടർന്ന് ജിഎസ്ടി അടക്കണമെന്നാവശ്യപ്പെട്ട് ഡിമാൻ്റ് നോട്ടീസ് നൽകി. കേരള
ജിഎസ്ടിയുടെ അന്വേഷണ റിപോർട്ടിൻ്റെ അടിസ്ഥാനത്തിൽ സെൻട്രൽ ജി എസ് ടി വിങ്ങ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു .2023-24 വർഷത്തിൽ നടന്ന ബേക്കൽ ബീച്ച് ഫെസ്റ്റ് രണ്ടിന് ഏകദേശം 18 ലക്ഷത്തോ ഉം രൂപ അടക്കണമെന്നാവശ്യ പ്പെട്ട് സെൻട്രൽ ജിഎസ്ടി അധികൃതർ നോട്ടീസ് നൽകിയതോടെ പണം ഈടാക്കാനുള്ള നടപടിയിലേക്ക് കടക്കുകയായിരുന്നു ജി എസ് ടി വിഭാഗം . അതേസമയം 2023- 24 വർഷത്തെ കണക്കുകൾ പൂർണ്ണമായി ഇതുവരെ ഫെസ്റ്റിവൽ സംഘാടക സമിതി നൽകിയിട്ടില്ല . പുറത്തുവിട്ട കണക്കുകളിൽ പലതും അപൂർണ്ണമാണ് . സംഭാവന ഇനത്തിലും പരസ്യ ഇനത്തിലും ലഭിച്ച തുകകളിലാണ് അവ്യക്തത നിലനിൽക്കുന്നത് . ഫെസ്റ്റിവൽ നടത്തിപ്പിലുണ്ടായ നികത്താൻ ടൂറിസം വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു . എന്നിട്ടും കണക്കുകൾ പുറത്തുവിടാൻ ഇതുവരെ സംഘാടകസമിതിക്ക് സാധിച്ചിട്ടില്ല .