തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴു ജില്ലാ പൊലീസ് മേധാവികൾക്കും രണ്ട് കമ്മീഷ്ണർമാർക്കും സ്ഥലമാറ്റം. നാരായണൻ ടി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറാകും. തപോഷ് ബസുമാതറെ വയനാട് ജില്ലാ പൊലിസ് മേധാവിയാകും. രാജ്പാൽ മീണയെ കണ്ണൂർ റേഞ്ച് ഡിഐജിയായി നിയമിച്ചു. ചൈത്ര തെരേസാ ജോൺ കൊല്ലം സിറ്റി പൊലീസ് കമ്മീഷണറാകും. സുജിത് ദാസ് ടിയെ പത്തനംതിട്ട ജില്ലാ പൊലിസ് മേധാവിയായും നിധിൻരാജ് കോഴിക്കോട് റൂറൽ ജില്ലാ പൊലിസ് മേധാവിയായും അനുജ് പലിവാൾ കണ്ണൂർ റൂറൽ പൊലീസ് മേധാവിയായും എ ഷാഹുൽ ഹമീദ് കോട്ടയം ജില്ലാ പൊലീസ് മേധാവിയായും നകുൽ രാജേന്ദ്ര ദേശ് മുഖ് തിരുവന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണറായും ചുമതലയേൽക്കും.
9 കാസർകോട് ജില്ലാ പൊലീസ് മേധാവിയായി ഡി ശിൽപ വീണ്ടുമെത്തും. പി ബിജോയിയെ തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലായി നിയമിച്ചു. ഡി.ശിൽപ നിലവിൽ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ പ്രൊക്യൂർമെന്റ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറലായാണ് ജോലി ചെയ്യുന്നത്. കാസർകോട്ടെ ആദ്യ വനിതാ ജില്ലാ പോലീസ് മേധാവിയായിരുന്നു ശിൽപ. 2016 ഐ പി എസ് ബാച്ചിൽപ്പെട്ട ശിൽപ്പയെ പ്രൊബേഷൻ്റെ ഭാഗമായി നേരത്തെ കാസർകോട് എഎസ്പിയായി പ്രവർത്തിച്ചിരുന്നു. ബംഗളൂരു എച്ച്എസ്ആർ ലേ ഔട്ട് സ്വദേശിയായ ശിൽപ്പ ഇലക്ട്രോണിക്സസ് എൻജിനീയറിങ്ങിൽ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദവും നേടിയിരുന്നു.