ബേക്കൽ നോട്ട് ഇടപാടുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ നാളെ മുതൽ പുറത്തുവിടുകയാണ് . നാളെ ഉച്ചയ്ക്ക് 12 മണിക്ക് ബിഎൻസി ചാനലിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് പേജിലും ലൈവ് ആയി ഞങ്ങൾ ചിത്രീകരിച്ച ഒളിക്യാമറ ദൃശ്യങ്ങൾ കാണാം , ഓരോ വീഡിയോകളും 30 മിനിറ്റിൽ കൂടുതൽ ദൈർഘ്യം ഉള്ളതുകൊണ്ട് രണ്ടു ഭാഗങ്ങളായാണ് ഇത് പ്രസിദ്ധീകരിക്കുന്നത് . മാന്യതയുടെ മുഖംമൂടി അണിഞ്ഞ് നാട്ടുകാരെയും മറ്റു ദേശക്കാരെയും ഒരുപോലെ വഞ്ചിച്ച മാഫിയ സംഘത്തിന്റെ തട്ടിപ്പിന്റെ കഥകളാണ് നാളെ ലോകം അറിയാൻ പോകുന്നത് . കാഞ്ഞങ്ങാട് നിന്നും പ്രതികരിക്കുന്ന ഒരു പത്രത്തിന്റെ ലേഖകനെ തെറ്റിദ്ധരിപ്പിച്ചു വാർത്തകൾ വളച്ചൊടിച്ച് പുറത്തുവന്നപ്പോൾ ചിലരെങ്കിലും ആശ്വാസം കണ്ടെത്തിയിട്ടുണ്ടാകും . എന്നാൽ എല്ലാ ആശ്വാസങ്ങൾക്കും ഇനി മണിക്കൂറുകളുടെ ബലം മാത്രമാണ് ബാക്കി ഉണ്ടാവുക . ജനങ്ങളെ നിരന്തരമായി വഞ്ചിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തികളെ തുറന്നു കാണിക്കേണ്ടത് മാധ്യമപ്രവർത്തനം നടത്തുന്ന ഞങ്ങളെപ്പോലുള്ളവരുടെ ഉത്തരവാദിത്തമാണ് .
എന്നാൽ ഒരു സാമ്പത്തിക തട്ടിപ്പ് മാത്രമല്ല സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്ത് അടക്കമുള്ള വലിയ വിവരങ്ങൾ ആണ് ഇനിയുള്ള ദിവസങ്ങൾ നിങ്ങൾ കേൾക്കാൻ പോകുന്നത് നിങ്ങൾ നാളിതുവരെ ബഹുമാനത്തോടെ കണ്ടിരുന്നു ആദരവോടെ നോക്കി കണ്ടിരുന്നു പല സ്ത്രീകളുടെയും മനസ്സുനിറയെ വർഷങ്ങളായുള്ള ആദി ആയിരുന്നു . അതിക്രൂരന്മാരായ വില്ലന്മാരെക്കാൾ തന്ത്രത്തിലൂടെ കഠിന ഹൃദയത്തോടെ കാലിലെ അഞ്ചര പവൻ മാല കവർന്നെടുത്തത് നൊമ്പരത്തത്തോടെ അല്ലാതെ ഒരു യുവതിക്ക് ഓർക്കാൻ സാധിക്കുന്നില്ല . എല്ലാ വിവരങ്ങൾക്കുമായി ബിഎൻസി ചാനലിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് . അതുപോലെതന്നെ ഫേസ്ബുക്കും നിങ്ങൾ ലൈക് ചെയ്ത് ഷെയർ ചെയ്യുക . ഞങ്ങൾ ഞങ്ങൾക്ക് വേണ്ടിയല്ല വാർത്ത ചെയ്യുന്നത് നിങ്ങളുടെ സംരക്ഷണത്തിനു വേണ്ടി മാത്രമാണ് ഞങ്ങളുടെ ഓരോ വാർത്തയും ,