കാഞ്ഞങ്ങാട്: ഈ വർഷത്തെ മുഖ്യമന്ത്രിയുടെ സേന മൊഡലിന് ബേക്കൽ പോലീസ് സ്റ്റേഷനിലെ സിനീയർ സിവിൽ പോലീസ് ഓഫീസർ വി സുധീർ ബാബു അർഹനായി. 2005 ൽ പോലീസ് സേനയുടെ ഭാഗമായ വി സുധീർ ബാബു കണ്ണൂരിലും കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്, വിദ്യാനഗർ, വെളരിക്കുണ്ട് സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്.
പുല്ലൂർ മധുരം പാടി സ്വദേശിയാണ്. ഭാര്യ: അനഘ (പെരിയ ഗവ. ഹൈസ്കൂൾ അധ്യാപിക). മക്കൾ: അമേയ സുധീർ, (എട്ടാം ക്ലാസ് ദുർഗ ഹൈസ്കൂൾ) അനയ് സുധീർ ( എൽകെജി വിദ്യാർത്ഥി സദ്ഗുരു സ്കൂൾ). കാസർകോട് ജില്ലയിൽ മെഡൽ നേടിയ മറ്റ് പോലീസ് ഉദ്യോഗസ്ഥർ.സതീഷ് കുമാർ ആലക്കൽ (ഡിവൈഎസ് പി),കെ. ലതീഷ് (എസ് ഐ),കെ വി ജോസഫ് (എസ് ഐ),എ പി രമേഷ് കുമാർ (അസി.എസ് ഐ), സീനിയർ പോലീസ് ഉദ്യോഗസ്ഥരായ കെ വി.ഗംഗാധരൻ,കെ.ബിന്ദു, ദീപക് വെളുത്തൂട്ടി,കെ.രജീഷ് കെഎംസുനിൽബാബു.
മുഖ്യമന്ത്രിയുടെ പോലീസ് സേന മെഡൽ ക
പോലീസ് സേനയിൽ വിശിഷ്ടസേവനത്തിനും, ധീരതയ്ക്കും, സ്തുത്യർഹസേവനത്തിനും നൽകുന്ന പുരസ്കാരമാണ് പോലീസ് മെഡൽ. എല്ലാ വർഷവും ജനുവരി 26ന് മെഡൽ പ്രഖ്യാപിക്കുകയും ആഗസ്റ്റ് 15ന് മെഡൽ വിതരണം ചെയ്യുകയും ചെയ്യും. ജോലിയിലെ കൃത്യതയും, കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ എത്തിക്കുന്നതിനുള്ള പരിശ്രമത്തിന്റെയും, അർപ്പണമനോഭാവത്തിന്റെയും അംഗീകാരമാണ് ഈ മെഡൽ.