5,000 വാട്ടില്‍ കൂടുതല്‍ കണക്റ്റഡ് ലോഡ് ഉള്ള സിംഗിള്‍ ഫേസ് വൈദ്യുതി ഉപഭോക്താക്കള്‍ 3 ഫേസ് കണക്ഷനിലേക്ക് മാറണമെന്ന നിര്‍ദേശവുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി). ഇലക്ട്രിക്കല്‍ വയറിംഗിന്റെ സുരക്ഷ ഉറപ്പാക്കാനും വീട്ടില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക്കല്‍ ഉപകരണങ്ങളായ എ.സി, വാഷിങ് മെഷീന്, ഫ്രിഡ്ജ് തുടങ്ങിയവയുടെ ആയുസ് വർദ്ധിപ്പിക്കാനും ഇത് അത്യന്താപേക്ഷിതമാണെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.
മാറിയാലുളള പ്രയോജനങ്ങള്‍ 3 ഫേസ് കണക്ഷൻ സിംഗിള്‍ ഫേസ് സിസ്റ്റത്തേക്കാള്‍ മെച്ചങ്ങള്‍ ഏറെയുളളതാണെന്നും അധികൃതര്‍ പറയുന്നു. പ്രത്യേകിച്ച് ഇലക്ട്രിസിറ്റി തടസ്സങ്ങളില്ലാതെ ലഭിക്കും എന്ന കാര്യത്തില്‍. ഒരു ഫേസില്‍ വൈദ്യുതി തടസ്സം സംഭവിക്കുകയാണെങ്കില്‍ മറ്റ് രണ്ട് ഫേസുകളിലൂടെ ഉപയോക്താവിന് വൈദ്യുതി ലഭിക്കുന്നതാണ്. അങ്ങനെ വീട്ടില്‍ വൈദ്യുതി പൂര്‍ണമായും കട്ട് ആകുന്ന അവസ്ഥ ഇല്ലാതാക്കാം.5,000 വാട്ട് പരിധിക്ക് മുകളില്‍ കണക്റ്റഡ് ലോഡുള്ള സിംഗിള്‍ ഫേസ് ഉപയോക്താക്കള്‍ 3 ഫേസിലേക്ക് മാറുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബിയുടെ കര്‍ശന മുന്നറിയിപ്പുളളത്.
3 ഫേസിലേക്ക് മാറുന്നതിനായി ബന്ധപ്പെടേണ്ടത് ആരെ?
ഉപയോക്താക്കള്‍ക്ക് 3 ഫേസ് കണക്ഷനിലേക്ക് എളുപ്പത്തില്‍ അപ്ഗ്രേഡു ചെയ്യുന്നതിന് സൗകര്യപ്രദമായ ഒരു വാതില്‍പ്പടി സേവനവും കെ.എസ്.ഇ.ബി ആരംഭിച്ചിട്ടുണ്ട്.
ഉപയോക്താക്കള്‍ക്ക് 1912 എന്ന ടോള്‍ ഫ്രീ കസ്റ്റമർ കെയർ നമ്ബറില്‍ വിളിച്ചോ, 9496001912
ഫീസും മറ്റു ചെലവുകളും
4,600 രൂപയാണ് 3 ഫേസ് മാറുന്നതിനുളള ഫീസ്. ഇലക്ട്രിസിറ്റി മീറ്ററിന്റെ വാടക 6 രൂപയില്‍ നിന്ന് 15 രൂപയായി ഉയരും. ഇതിന് പുറമെ സെക്യൂരിറ്റി ഡെപ്പോസിറ്റും ഉണ്ടാകും.
കെ.എസ്.ഇ.ബിയുടെ വിതരണ ശൃംഖലയിലെ നഷ്ടം ഒഴിവാക്കാനും ലോഡ് ബാലൻസ് നിലനിർത്താനും അതുവഴി ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട നെറ്റ്വർക്ക് നല്‍കാനും ബോര്‍ഡിനെ സഹായിക്കുന്നതാണ് ഈ പരിവർത്തനം.