വെഞ്ഞാറമൂട്: തിരുവനന്തപുരം വെഞ്ഞാറമ്മൂട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. വാലിക്കുന്ന് കോളനിയില്‍ സിനിയെയാണ് (32) മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സിനിയുടെ ഭര്‍ത്താവ് കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തു. സിനിയെ കാണാതാവുന്നതിന് രണ്ട് ദിവസം മുന്‍പ് അച്ഛനും അമ്മയും തമ്മില്‍ വഴക്ക് ഉണ്ടായതായി സിനിയുടെ മക്കള്‍ പോലീസിനോട് പറഞ്ഞു. ഈ സംഭവത്തിന് ശേഷമാണ് സിനിയെ കാണാതാകുന്നത്.
തുടര്‍ന്ന് അമ്മയെ കുറിച്ച് മക്കള്‍ പിതാവിനോട് അന്വേഷിച്ചപ്പോള്‍ സിനി വീട്ടില്‍ പോയതാണെന്നും, ഉടന്‍ മടങ്ങിവരുമെന്നായിരുന്നു മറുപടി. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ മക്കള്‍ നാട്ടുകാരോട് വിഷയം ധരിപ്പിക്കുകയും, നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിയുടെ മൃതദേഹം വീട്ടിന്റെ ശുചിമുറിക്ക് സമീപത്ത് നിന്നും കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. കുട്ടനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.