കാസർകോട് : കാസർഗോഡ് ചെർക്കള ചട്ടഞ്ചാൽ റോഡിൽ വീണ്ടും മണ്ണിടിച്ചിൽ ഭീഷണി , ചെർക്ക കഴിഞ്ഞ് റോഡിലൂടെ ഒരു കിലോമീറ്റർ മുന്നോട്ടു പോകുമ്പോൾ ആണ് മണ്ണിടിച്ചൽ ഭീഷണി നേരിടുന്ന സ്ഥലം സ്ഥിതിചെയ്യുന്നത് . ജില്ലാ പോലീസ് മേധാവിയുടെയും ജില്ലാ ഭരണാധികാരിയുടെയും നിർദ്ദേശത്താൽ ഐ പി വിപിന്റെ നേതൃത്വത്തിൽ വിദ്യാനഗർ പോലീസ് സംഭവത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി . ഇന്ന് വൈകുന്നേരം 4 മണിക്ക് സർവകക്ഷി യോഗം ചേർന്ന് തുടർനടപടികൾ കൈക്കൊള്ളും . അതേസമയം അശാസ്ത്രീയമായ ദേശീയപാത നിർമ്മാണമാണ് മണ്ണിടിച്ചിലിന് കാരണമാകുന്നത് പ്രദേശവാസികൾ ആരോപിക്കുന്നു .നിർമ്മാണ രീതി മാറ്റിയില്ലെങ്കിൽ വലിയ ദുരന്തം തന്നെ പ്രസ് ദേശവാസികൾ നേരിടേണ്ടി വരും എന്നാണ് നാട്ടുകാർ പറയുന്നത് .