കാസർകോട്: സർവ്വീസ് അവസാനിപ്പിച്ച ശേഷം നിർത്തിയിട്ട സ്വകാര്യ ബസുകളിൽ നിന്നു 285 ലിറ്റർ ഡീസൽ ചോർത്തിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. പുത്തിഗെ, കട്ടത്തടുക്കയിലെ പി.വി ഷുക്കൂറി(26)നെയാണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ പി.കെ വിനോദ് കുമാറിൻ്റെ മേൽനോട്ടത്തിൽ എസ്.ഐ കെ. ശ്രീജേഷ് അറസ്റ്റു ചെയ്തത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കന്നാസുകളിൽ നിറച്ച 285 ലിറ്റർ ഡീസലും കണ്ടെത്തി. അരയപ്പാടി ബസ്സിൽ നിന്നും 135 ലിറ്ററും ഗുരുവായൂരപ്പൻ എന്ന ബസിൽ നിന്നും 150 ലിറ്ററും ആണ് ചോർത്തി മോഷ്ടിക്കപ്പെട്ടത് . രണ്ട് വ്യത്യസ്ത കേസുകളാണ് സംഭവമായി ബന്ധപ്പെട്ട് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത് . കർണാടകയിലെ ചില ആളുകളുമായി ചേർന്നാണ് ഷുക്കൂർ മോഷണം നടപ്പിലാക്കി വന്നിരുന്നത്. മോഷ്ടിക്കപ്പെട്ട ഡീസൽ കല്ല് കോറികൾ കേന്ദ്രീകരിച്ചാണ് വില്പന നടത്തിയിരുന്നത് . സംഭവത്തെക്കുറിച്ച് പോലീസിന് പ്രതികളിലേക്ക് സൂചന കല്ല് കോറിയുമായി ബന്ധപ്പെട്ട ആളുകൾ നൽകിയത് പോലീസിന് കേസന്വേഷണത്തിന് ഗുണകരമായി മാറി . കല്ല് കോറികൾ നിന്നും 25 ലിറ്റർ വീതം ഡീസലും കണ്ടെത്തിയിട്ടുണ്ട് . പൊലീസ് സംഘത്തിൽ പൊലീസുകാരായ ചന്ദ്രൻ, സുധീഷ്, വിനോദ്കുമാർ, ഗോകുൽ, മനോജ് എന്നിവരും ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി കുമ്പളയിലെ പെട്രോൾ പമ്പിനു സമീപത്തു നിർത്തിയിട്ടിരുന്ന രണ്ടു ബസുകളിൽ നിന്നാണ് 285 ലിറ്റർ ഡീസൽ മോഷണം പോയത്. രാവിലെ ബസ് സർവ്വീസ് ആരംഭിക്കാനായി ജീവനക്കാർ എത്തിയപ്പോഴാണ് ഡീസൽ മോഷണം പോയ കാര്യം അറിഞ്ഞത്. അറസ്റ്റിലായ ഷുക്കൂർ ഡീസൽ വാങ്ങിയ ആളാണെന്നും മോഷ്ടിച്ച് വിൽപ്പന നടത്തിയ സംഘത്തെ തെരയുകയാണെന്നു പൊലീസ് പറഞ്ഞു.ചന്ദ്രൻ സുധീഷ്
മോഷണം നടത്തിയ സംഘത്തെ ഉടൻ പിടികൂടും