നീലേശ്വരം : സ്വകാര്യ ബസിൽ യാത്രചെയ്യുകയായിരുന്ന യുവതിയെ ശല്യം ചെയ്ത ക്ലീനർ അറസ്റ്റിലായി. മടിക്കൈ കാട്ടിപ്പൊയിൽ സ്വദേശി കുട്ടാപ്പി എന്ന രാജേഷിനെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ നീലേശ്വരത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യാൻ വരികയായിരുന്ന യുവതിയെ സ്പർശിച്ച് മോശമായി പെരുമാറുകയായിരുന്നു. നീലേശ്വരത്ത് ബസിറങ്ങിയ യുവതി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. വൈകുന്നേരത്തോടെ നീലേശ്വരം സബ് ഇൻസ്പെക്ടർ വിഷ്ണുപ്രസാദ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി.