ചെന്നൈ : വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാനായി തമിഴ്നാട്ടിൽ ആരംഭിച്ച ക്രൗഡ് ഫണ്ടിംഗിൽ പങ്കെടുത്തത് ആയിരങ്ങൾ. ഡിണ്ടിഗലിലാണ് മോയി വിരുന്ദ് എന്ന പേരിൽ ക്രൗഡ് ഫണ്ടിംഗ് നടന്നത്. മുജീബുർ റഹ്മാൻ എന്നയാളാണ് തന്റെ ഹോട്ടലിൽ മോയി വിരുന്ദ് സംഘടിപ്പിച്ചത്. പൊതുജനങ്ങൾ പരിപാടിയിലേക്ക് എത്തിയാൽ തങ്ങൾക്ക് ഇഷ്ടമുള്ള തുക അവിടെ സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ നിക്ഷേപിക്കണം. അല്ലെങ്കിൽ ഭക്ഷണത്തിന് ശേഷം വാഴയിലയിൽ വയ്ക്കുകയോ ചെയ്യുന്നതാണ് മോയി വിരുന്ദ്. കാശ് നൽകാൻ ആരെയും നിർബന്ധിക്കില്ല എന്നതാണ് ഈ പരിപാടി. തങ്ങൾക്ക് ഇഷ്ടമുള്ളത് നൽകാം. തമിഴ്നാട്ടിൽ വർഷങ്ങളായുള്ള ചടങ്ങാണ് മോയി വിരുന്ദ്. സമൂഹത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ളവരാണ് വയനാടിനായി ദിണ്ഡിഗലിൽ ഒത്തുചേർന്നത്. വരുന്നവർക്കെല്ലാം ബിരിയാണിയാണ് മുജീബുർ വിളമ്പിയത്. കാര്യം അറിഞ്ഞതോടെ ആളുകൾ 10 രൂപ മുതൽ കഴിവിൻ്റെ പരമാവധി ആയിരങ്ങൾ സംഭാവന ചെയ്തതായി മുബീബുർ പ്രതികരിച്ചു.
ഒരു മുസ്ളിം വിവാഹത്തിൻ്റെ സൽക്കാരത്തിൽ വിളമ്പുന്നതെല്ലാം ഇവിടെ ഒരുക്കിയിരുന്നു. വയനാട്ടിലെ ദുരന്തത്തെ കുറിച്ച് അറിഞ്ഞ മുജീബുർ സോഷ്യൽ മീഡിയ വഴിയാണ് ക്രൗഡ് ഫണ്ടിംഗിനായി ബിരിയാണി ഫെസ്റ്റ് നടത്തുന്ന കാര്യം അറിയിച്ചത്. ലഭിക്കുന്ന മുഴുവൻ തുകയും വയനാട്ടിന് നൽകുമെന്ന് അറിയിക്കുകയും ചെയ്തു. 25 ലക്ഷം രൂപയെങ്കിലും സമാഹരിക്കാനാകുമെന്നാണ് മുജീബുറിൻ്റെ കണക്ക് കൂട്ടൽ.