ചെന്നൈ: കോയമ്ബത്തൂരിൽ മുസ്ലീങ്ങള്‍ നടത്തുന്ന ബിരിയാണി കടകളില്‍ മയക്കു മരുന്നുകള്‍ ചേര്‍ത്താണ് ഭക്ഷണം വില്‍ക്കുന്നതെന്ന് ട്വിറ്റര്‍ പോസ്റ്റ്. ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തുടര്‍ന്ന് വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും കോയമ്ബത്തൂര്‍ സിറ്റി പൊലീസ് കമീഷണര്‍ സുമിത്ശരണ് അറിയിച്ചു.
കോയമ്ബത്തൂരിലെ ‘മാഷാ അല്ലാഹ്’ എന്ന പേരിലുള്ള ബിരിയാണി കടയില്‍ ഹിന്ദുക്കള്‍ക്കുള്ള ഭക്ഷണത്തില്‍ മയക്കുമരുന്നുകള്‍ ചേര്‍ക്കുന്നുവെന്നാണ് പോസ്റ്റില്‍ പറയുന്നത്. ആര്.ഡി.സിങ്@ആര്.ഡി – ബന എന്ന പേരിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇതിനെ തുടര്‍ന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അതിന്റെ ഉറവിടം ഉടന്‍ കണ്ടെത്തുമെന്നും കോയമ്ബത്തൂര്‍ പൊലീസ് വ്യക്തമാക്കി. നേരത്തെ ശ്രീലങ്കന്‍ ദമ്ബതികളില്‍ നിന്ന് പിടികൂടിയ മയക്കുമരുന്നുകളുടെ ഫോട്ടായാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം.