കാസര്‍കോട്: പതിനേഴുകാരിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവിനെ പൊലീസ് പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. പള്ളിക്കര, ചേറ്റുകുണ്ടിലെ മുഹമ്മദ് ആഷിഖി(27)നെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റു ചെയ്തത്. കാറുമായി എത്തിയ പ്രതി അമ്പലത്തറ പൊലീസ് സ്റ്റേഷന് പരിധിയിലെ താമസക്കാരിയായ പെണ്‍കുട്ടിയെ കൂട്ടി കൊണ്ടു പോവുകയായിരുന്നു. പിന്നീട് പല സ്ഥലങ്ങളില്‍ കറങ്ങി നടക്കുകയും ഒടുവില്‍ ബേക്കല്‍ കോട്ടയില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പരാതി.