കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ ഔദ്യോഗീക വാഹനമോടിച്ച പോലീസ് ഡ്രൈവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കുമ്പളപോലീസ് ജില്ലാപോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും.ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് കാസര്‍കോട് പോലീസ് കണ്‍ട്രോള്‍റൂമിലെ ഔദ്യോഗീക വാഹനത്തിന്റെ ഡ്രൈവര്‍ കള്ളാറിലെ ദാസിനെ
കുമ്പള ശാന്തിപ്പള്ളത്ത് മദ്യലഹരിയില്‍ വാഹനത്തിനകത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മദ്യലഹരിയില്‍ വാഹനമോടിച്ച ദാസിനെ നാട്ടുകാരാണ് വാഹനം തടഞ്ഞുനിര്‍ത്തി വിവരം കുമ്പള പോലീസ് സ്റ്റേഷനില്‍ അറിയിച്ചത്. കുമ്പള എസ്.ഐ.ഏ സന്തോഷ് കുമാര്‍ സ്ഥലത്ത്എത്തിയപ്പോള് ദാസ് വാഹനത്തിനകത്ത് അബോധാവസ്ഥയിലായിരുന്നു. കുമ്പള എസ്.ഐയുടെ നേതൃത്വത്തില്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഉന്നത പോലീസ് അധികാരികളെ വിവരമറി യ്ക്കുകയായിരുന്നു..