കാസർഗോഡ് / ബേക്കലം:- വയനാട്ടിലെ ഉരുൾപൊട്ടലിലെ ഹൃദയം നിറഞ്ഞ കാഴ്ചകൾ പുറത്തുവന്നതോടുകൂടി കല്ലിങ്കൽ സ്വദേശി സമീർ കല്ലിങ്കലിൻ ഉറക്കം നഷ്ടപ്പെട്ടു. നാട്ടിൽ എന്ത് ദുരന്തം ഉണ്ടായാലും സംഭവസ്ഥലത്തേക്ക് ആദ്യം ഓടിയെത്തുന്ന മഹാമനസ്കതയ്ക്ക് ഉടമയായിരുന്നു സമീർ. തന്റെ സഹജീവികൾ മണ്ണിനടിയിൽ ആണെന്ന വാർത്ത അധികം കേട്ടിരിക്കാൻ സമീറിൻ സാധിച്ചില്ല. തനി പങ്കെടുക്കടിരുന്ന പല പരിപാടികളും മാറ്റിവെച്ചു കയ്യിൽ ഉണ്ടായിരുന്ന രക്ഷാപ്രവർത്തന ഉപകരണങ്ങളുമായി വയനാട്ടിലേക്ക് കാസർഗോഡിൽ നിന്നുള്ള വൈറ്റ് കാർഡ് സംഘത്തോടൊപ്പം സമീർ യാത്ര പോകുമ്പോൾ എത്രയും പെട്ടെന്ന് വയനാട്ടിൽ എത്തണേ എന്ന പ്രാർത്ഥന മാത്രമായിരുന്നു ഉണ്ടായിരുന്നത്.
തനിക്ക് പറ്റാവുന്ന ഒരു കല്ലങ്കിലും അവിടുന്ന് നീക്കി രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകണമെന്നും വയനാടിന്റെ സങ്കടത്തോടൊപ്പം ചേർന്നുനിൽക്കണമെന്നും സമീർ അതിയായി മോഹിച്ചു. വയനാട്ടിലെത്തിയ വൈറ്റ് കാർഡ് സംഘം തെരഞ്ഞെടുത്തത് ഏറ്റവും കഠിനമായ ജോലികൾ ആയിരുന്നു . ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ആയതുകൊണ്ട് തന്നെ മാധ്യമ ബഹളങ്ങളിൽ നിന്നും ഇവർക്ക് മാറി നിൽക്കാൻ സാധിച്ചു . മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിലേക്കുള്ള ഉപകരണങ്ങളായി മാറാതിരിക്കാൻ പരമാവധി ഈ വൈറ്റ് വാർഡ് സംഘം ശ്രമിച്ചിരുന്നു . അടുത്തുകൂടിയ ക്യാമറകളുടെ പറയാനുണ്ടായിരുന്നത് ദയവുചെയ്ത് ഞങ്ങളുടെ ദൃശ്യങ്ങൾ പകർത്തരുത് എന്ന് മാത്രമാണ് . ആരെയും ബോധിപ്പിക്കാൻ അല്ല , ഞങ്ങളുടെ ആത്മസംതൃപ്തിക്കാണ് ഞങ്ങൾ ഇവിടെ എത്തിയത്. ഞങ്ങളുടെ സേവനം ആവശ്യമുള്ളതുവരെ ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാകും എന്നുള്ളതായിരുന്നു ഇവരുടെ നിലപാട്. വയനാട്ടിലേക്ക് തിരിച്ച തന്റെ പിതാവിനെ വിശേഷങ്ങൾ അറിയാനാണ് സമീറിന്റെ മൂന്നു മക്കൾ വാട്സാപ്പിലൂടെ പിതാവിനെ ബന്ധപ്പെടുന്നത്. താൻ ഇവിടെ വയനാട്ടിൽ ആണെന്നും മക്കൾ ആരും പേടിക്കണ്ട ഉപ്പ ഉടനെ തിരിച്ചു വരുമെന്നും സമീർ മക്കളെ അറിയിച്ചു. പിതാവിനെ കാണണമെന്ന് വാശിപിടിച്ചതോടെ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിലുള്ള ചില ഫോട്ടോസ് മക്കളുമായി പങ്കുവച്ചു. അത്യധികം അഭിമാനത്തോടെ തങ്ങളുടെ പിതാവിനെ നോക്കി കണ്ട ഇവർ വയനാട്ടിലെ ഫോട്ടോകൾ കൂട്ടുകാരുടെ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തു. ഇതോടെ സമീറും ബേക്കലം കാസർകോട്ട് വൈറ്റ് കാർഡ് സംഘവും അറിയാതെയാണെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ എത്തിത്തുടങ്ങി . സമീറിന്റെ വിശേഷങ്ങൾ അറിയാൻ ഞങ്ങൾ ബന്ധപ്പെട്ടുവെങ്കിലും വയനാടിനു വേണ്ടി പ്രാർത്ഥിക്കാൻ മാത്രമായിരുന്നു സമീർ ആവശ്യപ്പെട്ടത് .