കാഞ്ഞങ്ങാട് : കാസർഗോഡ് ജില്ലാ ലഹരി നിർമ്മാർജ്ജന സമിതിയുടെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും സമീർ എന്ന ടൈഗർ സമീറിനെ പുറത്താക്കി . പദവി ദുരൂപയോടുപ്പെടുത്തി , ലഹരി ഉപയോഗവും വിതരണം , സ്ത്രീകൾക്കെതിരെ അസഭ്യം വർഷം , സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് ലഹരി നിർമ്മാർജ്ജന സമിതിയുടെ അടിയന്തര പ്രവർത്തക സമിതിയോഗം കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിൽ ചേർന്നു ടൈഗർ സെമീറിനെ പുറത്താക്കാൻ തീരുമാനിച്ചത് . തീരുമാനം നേരത്തെ എടുത്തിരുന്നതായും സംഘടനയുടെ ആഭ്യന്തര അന്വേഷണം റിപ്പോർട്ടു ലഭിക്കാനായി കാത്തിരുന്നതും വയനാട് ദുരന്തം കടന്നുവന്നതും പുറത്താക്കൽ പ്രഖ്യാപനം വൈകാൻ കാരണമായത് എന്നാണ് സംഘടന വാർത്ത കുറിപ്പിൽ പറയുന്നത് . ജില്ലാ പ്രസിഡണ്ട് എ.ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു അടിയന്തര യോഗം സംസ്ഥാന സെക്രട്ടറി പി.മൂസാൻ പാട്ടിലത്ത് യോഗം ഉൽഘാടനം ചെയ്തു. സിഎച്ച്.മുഹമ്മദ് കുഞ്ഞി ഹാജി ബടക്കേക്കര, കരിം കുശാൽ നഗർ, മുഹമ്മദ് ഈച്ചിലിങ്കാൽ, കെ ഷംസുദ്ദീൻ, ടി.ജി.ഗീതു റൈം ഓണപള്ളി, സന്തോഷ് കെ.കെ, എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറിയായിരുന്ന സമീർ ടൈഗറിനെ പ്രസ്തുത സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത ഒടുവിലാക്കായി പുതിയ ജില്ലാ ജനറൽ സെക്രട്ടറിയായി സിഎച്ച്.മുഹമ്മദ് കുഞ്ഞി ഹാജി ബടക്കേകരയെയും, വർക്കിംങ്ങ് സെക്രട്ടറിയായി എസി.അബ്ദുല്ല ബേക്കലിനെയും, സീനിയർ വൈസ് പ്രസിഡണ്ടായി കരീം കുശാൽ നഗറിനെയും, യോഗത്തിൽ തിരഞ്ഞെടുത്തു .
ജില്ലാകമ്മിറ്റിയും വനിതാ വിങ്ങും സംയുക്തമായി വിപുലമായ രീതിയിൽ സെമിനാർ നടത്തുന്നതിനും സ്കൂളുകൾ കേന്ദ്രീകരിച്ച് വളർന്നു വരുന്ന യുവതലമുറയുടെ ഏറ്റവും വലിയ ഭീഷണിയായ ലഹരിയുടെ ഭീകരതയെ കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ക്ലാസ്സുകളും നടത്താൻ തീരുമാനിച്ചു.
കൂടാതെ സംഘടനയുടെ മീഡിയാ വിങ്ങ് രൂപീകരിക്കുകയും, എ.ഹമീദ് ഹാജി, സിഎച്ച്.മുഹമ്മദ് കുഞ്ഞി ഹാജി ബടക്കേകര, കെ.ബി. കുട്ടി ഹാജി, എസി.അബ്ദുല്ല ബേക്കൽ, കരീം കുശാൽ നഗർ, ടി. ജി. ഗീതു റൈം ഓണപള്ളി, എന്നിവരെ മീഡിയയുടെ ഭാരവാഹിത്വം ഏൽപ്പിക്കുകയും ചെയ്തു യോഗത്തിൽ എസി.അബ്ദുല്ല ബേക്കൽ സ്വാഗതവും, കരീം കുശാൽ നഗർ നന്ദിയും പറഞ്ഞു.