തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എകെ ആന്റണി. രാഷ്ട്രീയം മറന്ന് ദുരന്തത്തിൽ അകപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ പ്രവർത്തനം നടത്തണമെന്നും എകെ ആന്റണി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എകെ ആന്റണി അൻപതിനായിരം രൂപ നൽകും.
കേരള ചരിത്രത്തിലെ തന്നെ വലിയ ദുരന്തമാണ് വയനാട് ഉണ്ടായത്. വിലങ്ങാടും ദുരന്തമുണ്ടായിട്ടുണ്ട്. ദുരിതബാധിതരുടെ പുനരധിവാസത്തിനായി രാഷ്ട്രീയവും മറ്റെല്ലാ ഭിന്നതകളും മറന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായ സംഭാവന നൽകണമെന്നും എ കെ ആന്റണി അഭ്യർത്ഥിച്ചു.
പോർട്ടൽ വഴിയും യുപിഐ വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ദുരിതാശ്വാസനിധിയിൽ ലഭിക്കുന്ന പണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സുതാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു . 53 കോടി 98 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുണ്ടെന്നും ജൂലൈ 30 മുതൽ ലഭിച്ച ഓരോ രൂപയും വയനാടിനായി ചെലവഴിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.