കാസർകോട്: സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ മൊഗ്രാൽ ജംഗ്ഷനിലുള്ള എ ടി എമ്മിൽ കവർച്ചയ്ക്ക് ശ്രമിച്ച പ്രതി അറസ്റ്റിൽ. മൊഗ്രാൽ കൊപ്പളത്തെ മൂസ ഫഹദി (22)നെയാണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ.പി വിനോദ് കുമാറും സംഘവും ഞായറാഴ്ച വൈകിട്ടോടെ അറസ്റ്റ് ചെയ്തത്. വിചിത്രമായ മൊഴികളാണ് പ്രതി പോലീസിന് നൽകിയത് , കയ്യിൽ അഞ്ചു പൈസ ഉണ്ടായിരുന്നില്ല ഇതോടെ ആദ്യം കണ്ട എടിഎം തന്നെ ലക്ഷ്യമാക്കി ചുറ്റികയും കൊണ്ടുവന്നു . എന്നാൽ എത്ര അടിച്ചു പൊളിക്കാൻ നോക്കിയിട്ടും എടിഎമ്മിന് ചതവ് പറ്റിയതല്ലാതെ തുറക്കാൻ സാധിക്കില്ലെന്ന് ഉറപ്പായതോടെ പരിശ്രമം ഉപേക്ഷിച്ച് കടന്നുകളഞ്ഞു . എന്നാൽ തന്നെ തേടി പോലീസ് എത്തുമെന്ന് ഷാഹിദ് ഉറച്ചു വിശ്വസിച്ചിരുന്നു . അറിയേണ്ടിയിരുന്നത് ദുബായ് പോലീസിനെ കാൾ വേഗത്തിൽ കേരള പോലീസ് തന്നെ കണ്ടെത്തുമോ എന്ന് മാത്രമായിരുന്നു . 48 മണിക്കൂറിന് ആകുന്നതിനും മുമ്പ് തന്റെ വീടിന്റെ മുമ്പിൽ പോലീസ് എത്തിയതോടെ ചിരിച്ചാണ് പ്രതി പോലീസിനെ വരവേറ്റത് . പോകാം സാറേ നിങ്ങൾ മിടുക്കന്മാർ ആണെന്നാണ് പിടികൂടാൻ എത്തിയ പോലീസുകാരനോട് ആദ്യം പറഞ്ഞത് . പിടിക്കാൻ പോയ പോലീസുകാർ ആദ്യം അമ്പരന്നു . ഒരു പ്രതികരണത്തിനു പോലും നിൽക്കാത്ത പോകാമെന്ന് പറഞ്ഞതാണ് പോലീസിന് അമ്പരപ്പ് ഉണ്ടാക്കാൻ കാരണം . തുടർന്ന് നടത്തിയ ചോദ്യം ചെയ്യലുകളിലാണ് പോലീസിന്റെ കാര്യശേഷിയെക്കുറിച്ചു എടിഎം അത്രപെട്ടെന്ന് തുറക്കാൻ സാധിക്കില്ല എന്നുള്ളതും തിരിച്ചറിഞ്ഞതായി പോലീസിനോട് പറഞ്ഞത് . രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കവർച്ചാശ്രമത്തിനു ഉപയോഗിച്ച ആയുധം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച മങ്ങിയ ചിത്രം മാത്രമാണ് പോലീസിന് ആകെ ലഭിച്ചിരുന്ന തെളിവ് . എന്നാൽ പ്രദേശത്തെ നിരവധി സിസിടിവികൾ പരിശോധിച്ചപ്പോൾ പ്രതിയിലേക്കുള്ള ദൂരം കുറഞ്ഞു . പ്രതിക്കെതിരെ മറ്റു കേസുകൾ ഒന്നും ഇല്ലെന്നും ആദ്യമായാണ് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നതെന്നും പോലീസ് വ്യക്തമാക്കി . കവർച്ച ശ്രമം നടന്ന എടിഎമ്മിൽ ഒമ്പതര ലക്ഷം രൂപയോളം ഉണ്ടായിരുന്നു . നാലുവർഷം ഗൾഫിലായിരുന്നു അറസ്റ്റിലായ മൂസ ഫഹദ്. കുമ്പള ഐപി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ ഗോകുൽ, വിനോദ് ചന്ദ്രൻ, മനു, മനോജ്, പ്രമോദ്, സുഭാഷ് എന്നിവരും ഉണ്ടായിരുന്നു