കാസർകോട്/ ബേക്കലം :- കേരള മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് 5 ലക്ഷം രൂപ നൽകും എന്ന വാട്സ്ആപ്പ് പ്രഖ്യാപനം നടത്തി തട്ടിപ്പ് കേസിലെ പ്രതി. സംഭവം കൊള്ളാമല്ലോ എന്ന് വിശ്വസിച്ചു ആദ്യം സംഘാടകർ കയ്യടിച്ചെങ്കിലും തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞതോടെ സംഘടന വഴി തങ്ങളുടെ പണം വേണ്ട എന്നും പണം നൽകണമെന്ന് ആത്മാർത്ഥത ഉണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യം ഉപയോഗപ്പെടുത്തണമെന്നും സംഘാടകർ അറിയിച്ചു . ഇതോടെ താൻ പണം നൽകുന്നില്ല എന്നറിയിച്ചു തട്ടിപ്പ് പ്രതി ഒഴിഞ്ഞു മാറുകയായിരുന്നു എന്ന് പറയപ്പെടുന്നു .നേരത്തെ ഇതുപോലെ പ്രഖ്യാപിച്ച പല ദുരിതാശ്വാസങ്ങളും വെറും വാക്കുകളായിരുന്നു എന്നാണ് അനുഭവസ്ഥർ പറയുന്നത് . മാത്രമല്ല ഇത്തരത്തിലുള്ള പ്രവർത്തികളെല്ലാം തട്ടിപ്പിടി ലഭിച്ച പണത്തിൽ നിന്നാണെന്നും ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം പ്രഖ്യാപനങ്ങളും എന്നാണ് നാട്ടുകാർ പറയുന്നത് . പഴയ നോട്ട് ഇടപാടുകളുടെ പേരിലാണ് നിരവധി പേര് പ്രതി തട്ടിപ്പിന് ഇരയാക്കിയത് .നിലവിൽ രണ്ട് കേസുകളാണ് ബേക്കലം പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്, വയനാട് സ്വദേശിയെ 20 ലക്ഷം രൂപ തട്ടിപ്പിനിരയാക്കിയ കേസ് നാളെ രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന . കേസുമായി ബന്ധപ്പെട്ട ആവശ്യത്തിനു വയനാട് സ്വദേശി കാസർഗോഡ് എത്തിയിട്ടുണ്ട് . പ്രതികമായി സാമ്പത്തിക ഇടപാട് നടത്തുന്നവരെ ചോദ്യം ചെയ്യുമെന്ന് ബേക്കലം പോലീസ് വ്യക്തമാക്കിയിട്ടുണ്ട് . അതേസമയം ബേക്കലംകേന്ദ്രീകരിച്ചു ചങ്കൻ ഗ്യാംഗ് എന്ന മറ്റൊരു പഴയ നോട്ട് ഇടപാട് തട്ടിപ്പ് സംഘം ഉണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു . സാമ്പത്തിക തട്ടിപ്പ് നടത്തിയ പണം ഉപയോഗപ്പെടുത്തി മാസങ്ങൾക്ക് മുമ്പ് കോടികൾ വിലമതിപ്പുള്ള വീട് ഇയാൾ നിർമ്മിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട് . അമ്പലത്തറ കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് ടൈഗർ സെമീറിന്റെ വീട് പോലീസ് പരിശോധിച്ചതിനോടൊപ്പം ഇയാളുടെ വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു . ഇയാളുമായി ബന്ധപ്പെട്ട പരാതികൾ രേഖപ്പെടുത്തുന്നതോടെ ബേക്കൽ കേന്ദ്രീകരിച്ചുള്ള രണ്ടാമത്തെ തട്ടിപ്പ് സംഘമായിരിക്കും വലയിലാകുന്നത് . ഈ ഗ്യാങ്ഗുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞദിവസം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പ്രേമൻ ബേക്കലം ബേക്കറി പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു .