പൊറോട്ട കഴിക്കുന്നവര്‍ ഈ കാര്യം അറിയാതെ പോകരുത്, നിങ്ങളെ കാത്തിരിക്കുന്ന അപകടങ്ങള്‍ ഇതൊക്കെയാണ്
ഒട്ടുമിക്ക ആളുകളുടെയും പ്രിയപ്പെട്ട വിഭവമാണ് പൊറോട്ട. ഏറെ രുചികരമായതുകൊണ്ടു തന്നെ കൂടുതല്‍ ഇത് കഴിക്കുന്നവർ നിരവധിയാണ്..
എന്നാല്‍ പൊറോട്ട കഴിക്കുന്നതിന് മുൻപ് അത് കാരണം ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് കൂടി നമ്മള് മനസ്സിലാക്കണം.. നമ്മുടെ ആരോഗ്യത്തെ എത്രത്തോളം മോശകരമായ രീതിയിലാണ് ഇത് ബാധിക്കുന്നത് എന്നും എങ്ങനെയാണ് ഇതിനെ നിയന്ത്രിക്കേണ്ടത് എന്നും ഒക്കെ നമ്മള് മനസ്സിലാക്കണം.
ഒരു ദിവസം പൊറോട്ട കഴിച്ചാല്‍ കുറഞ്ഞത് ഒരാഴ്ച കഴിഞ്ഞതിനു ശേഷം മാത്രമേ വീണ്ടും പൊറോട്ട കഴിക്കാൻ പാടുള്ളൂ. കാരണം പൊറോട്ടയില്‍ ഒരുപാട് ശരീരത്തിന് മോശമായ വസ്തുക്കള്‍ ചേരുന്നുണ്ട്. ആഴ്ചയിലൊരിക്കല്‍ ഒക്കെ കഴിക്കാൻ കൊള്ളാമെന്നല്ലാതെ ദിവസവും ഇത് ശരീരത്തിലേക്ക് ചെല്ലുന്നത് നല്ലതല്ല. പ്രത്യേകിച്ച് ഇത് മൈദാമാവില്‍ ഉണ്ടാക്കുന്ന ഒരു പലഹാരമാണ്.. നമ്മുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ലാത്ത ഒന്നാണ് മൈദ
ഇനി ഒരു പ്രത്യേക സാഹചര്യത്തില്‍ ഒന്നില്‍ കൂടുതല്‍ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് പൊറോട്ട കഴിക്കേണ്ടി വരികയാണെങ്കില്‍ തീർച്ചയായും അതിനൊപ്പം ധാരാളം സലാഡുകള്‍ കഴിക്കണം. പ്രത്യേകിച്ച് കൊക്കുംബർ സവാള ക്യാപ്സിക്കം തുടങ്ങിയവ കൂടുതലായി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സലാഡ് ആയിരിക്കണം നിങ്ങള്‍ ഇതിനൊപ്പം കഴിക്കേണ്ടത്.
ഒരിക്കലും സ്ഥിരമായി പൊറോട്ട കഴിക്കാൻ തീരുമാനിക്കരുത്. സ്ഥിരമായി പൊറോട്ട കഴിക്കുന്ന ഒരു വ്യക്തി വളരെ വേഗത്തില്‍ കരള്‍ രോഗിയായി മാറും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കരളിനെ മോശകരമായി ബാധിക്കുന്ന ഒരുപാട് ഘടകങ്ങള്‍ പൊറോട്ടയില്‍ ഉണ്ട്.
മൂന്ന് പൊറോട്ടയില്‍ കൂടുതല്‍ കഴിക്കുകയാണെങ്കില്‍ വേഗത്തില്‍ വയറു ചാടും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കൂടുതല്‍ കൊഴുപ്പ് ഇതില്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് ഒരു പരിധിയില്‍ കൂടുതല്‍ കഴിക്കാൻ പാടില്ല. പൊറോട്ട കൂടുതലായി കഴിക്കുകയാണെങ്കില്‍ കൂടുതല്‍ ശരീരം പ്രവർത്തിപ്പിക്കുവാനും ശ്രദ്ധിക്കണം. കാരണം കൂടുതല്‍ പൊറോട്ട കഴിക്കുമ്ബോള്‍ ശരീരത്തില്‍ കൂടുതല്‍ ഊർജ്ജം വർദ്ധിക്കുകയാണ് ചെയ്യുന്നത് ഈ സാഹചര്യത്തില്‍ കൂടുതല്‍ ശരീരം വിയർക്കുവാൻ ഉള്ള രീതിയില്‍ ഉള്ള ജോലികളാണ് ചെയ്യേണ്ടത്. ഇത്രയും ഒക്കെ മുൻകരുതലകള്‍ എടുത്തിട്ടുണ്ടെയെങ്കിലും പൊറോട്ട ഒട്ടും തന്നെ ആരോഗ്യത്തിന് ഗുണകരമായിട്ടുള്ള ഒന്നല്ല. ഭക്ഷണശീലങ്ങളില്‍ നിന്നും പൊറോട്ട പൂർണ്ണമായും ഒഴിവാക്കുന്നതാണ് കൂടുതല്‍ നല്ലത്.