കാഞ്ഞങ്ങാട് /ബേക്കൽ : കാറഡുക്ക കാർഷിക സഹകരണ സൊസൈറ്റി പണയത്തട്ടിപ്പ് കേസ്സിലെ പ്രതിയുടെ ബന്ധുവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസ്സിലെ രണ്ടാം പ്രതിയായ ടൈഗർ സമീറിനെതീരെ വീണ്ടും പരാതി . പള്ളിക്കര മൂക്കോട് കാരക്കുന്നു സ്വദേശി ഇബ്രാഹിം ബാദുഷയാണ് പരാതിക്കാരൻ . ബേക്കൽ ആദാദ് നഗറിൽ താമസിക്കുന്ന സമീറും എന്ന ടൈഗർ സമീറും കോട്ടപ്പാറ താമസിക്കുന്ന ഷെരീഫും കൂടി 57 ലക്ഷം രൂപയുടെ തട്ടിപ്പിന് ഇരയാക്കിയതായാണ് പരാതി.
2023 ജനുവരി പതിനഞ്ചാം തീയതി കോട്ടപ്പറയിലുള്ള ഷെരീഫ് എന്നയാളുടെ പക്കൽ 125 കോടി രൂപയുടെ പഴയ 1000/- രൂപയുടെ നോട്ട് ഉണ്ട് എന്നും ആയത് അവിടെ നിന്നും എടുത്ത് ഡൽഹിയിലുള്ള മച്ച്തബീർ എന്ന കമ്പനിക്കു കൊടുത്താൽ പുതിയ നോട്ട് ആക്കാം എന്നും 60% ലാഭം കിട്ടും എന്നും പറഞ്ഞാണ് തട്ടിപ്പിന് തുടക്കമിട്ടത് . സമീറിന്റെ തന്ത്രത്തിൽ വീണ ഇബ്രാഹിമിന്റെ സകല സമ്പാദ്യങ്ങളും നഷ്ടപ്പെടുന്ന രീതിയിലേക്കാണ് തട്ടിപ്പ് മുന്നോട്ടു പോയത് . പഴയ നോട്ടുകെട്ടുകളുടെ വീഡിയോ കാണിക്കാം എന്നും വീഡിയോ കാണിക്കണമെങ്കിൽ 5,00,000 രൂപ കൊടുക്കണം എന്നും സമീർ പറഞ്ഞതിനാൽ 16-01- 2024 തീയതി 5,00.000 രൂപ ആദാദ് നഗറിലുള്ള പള്ളിയുടെ സമീപം വച്ച് സമീറിന് കൈമാറി . അന്ന് രാത്രി തന്നെ സമീർ നോട്ടുകെട്ടുകളുടെ വീഡിയോ വട്ട്സാപ്പിൽ അയച്ചു നൽകി .വീഡിയോ കണ്ടു ഞാൻ പണം മുടക്കാൻ തയ്യാറാണ് ഇബ്രാഹിം പറഞ്ഞപ്പോൾ സമീർ കമ്പനിയുടെ നംബർ ആണ് എന്നു പറഞ്ഞു ഗിരികൈലാസ് എന്നയാളുടെ എന്ന നംബർ നൽകുകയും ഗിരി കൈലൌമായി ഇബ്രാഹിം സംസാരിക്കുകയും കമ്പനി ഒരു ലക്ഷം രൂപയുടെ പഴയ നോട്ടിന് 65000 രൂപ തരും എന്നും അങ്ങനെ 125 കോടി രൂപക്ക് 81,25,00,000 രൂപ നൽകാമെന്ന് സമ്മതിക്കുകയും ബേക്കലം പ്രദേശത്ത് എത്താനും ഈയൊരു ഇടപാട് കൃത്യമാണെന്ന് ഉറപ്പിക്കാനും 15,00,000/- രൂപ അടച്ച് പണം സൂക്ഷിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ലൊക്കേഷൻ ഇട്ടുകൊടുക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് നടന്ന ഇടപാടുകളിലൂടെയാണ് പരാതിക്കാരന് 57 ലക്ഷം രൂപ നഷ്ടപ്പെട്ടത് . സമീർ ടൈഗർ ഒന്നാം പ്രതിയായും കോട്ടപ്പുറം ശരീഫ് രണ്ടാം പ്രതിയായും മറ്റ് മൂന്നു പ്രതികൾ ഉൾപ്പെടെ അഞ്ചുപേർക്കെതിരെയാണ് ബേക്കലം പോലീസ് കേസെടുത്തിരിക്കുന്നത് . ഇടപാടുമായി ബന്ധപ്പെട്ട തെളിവുകളും പഴയ നോട്ടുകൾ ഉണ്ടെന്നു പറഞ്ഞ് വാട്സാപ്പിൽ കൈമാറിയ വീഡിയോ എല്ലാം പരാതിക്കാരൻ പോലീസിനെ കൈമാറിയിട്ടുണ്ട് .
അതേസമയം ടൈഗർ സെമീറിനെതിരെ കൂടുതൽ പരാതിയുമായി ആളുകൾ രംഗത്ത് വന്നിരിക്കുകയാണ് . കണ്ണൂർ സ്വദേശിയുടെ 8 ലക്ഷം രൂപയും വയനാട് സ്വദേശിയുടെ 20 ലക്ഷം രൂപയും നോട്ടിടപാടുമായി ബന്ധപ്പെട്ട് സമീറിന്റെ തട്ടിപ്പിന് ഇരിയായിട്ടുണ്ട് . മാത്രമല്ല മറ്റൊരു ബ്ലാക്ക് മെയിൽ പരാതിയും സമീറിനെതിരെ ഉയർന്നു വന്നിട്ടുണ്ട് . അടുത്ത ദിവസങ്ങളിലായി തട്ടിപ്പുമായി ബന്ധപ്പെട്ട ഒമ്പതോളം പരാതികൾ രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന . പ്രതിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതോടെ ഒളിവിൽ പോയ ടൈഗർ സമീറിനെ പോലീസിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല . ഒരു ദിവസങ്ങളിൽ ടൈഗർ മായി ബന്ധപ്പെട്ടവരുടെ വീടുകളിലും പോലീസ് പരിശോധന നടക്കും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് . ബേക്കൽ പ്രദേശം കേന്ദ്രീകരിച്ച് പഴയ നോട്ട് ഇടപാടുകൾ ടൈഗർ സെമീർ മാത്രമല്ല മറ്റു ചിലരും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് വിവരം പോലീസിന് ലഭിച്ചിട്ടുണ്ട് . ഇത്തരത്തിലുള്ള രണ്ടോളം തട്ടിപ്പിന്റെ വിവരങ്ങൾ പോലീസ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ് . മാത്രമല്ല പഴയ നോട്ട് ഇടപാടുമായി ബന്ധപ്പെട്ട സംഘത്തിൽ നിന്നും ജില്ലയിലെ മുതിർന്ന ഡിവൈഎസ്പിക്ക് എന്ന പേരിൽ ടൈഗർ സെമീറും ആദൂർ സ്വദേശിയും ബേക്കലം തന്നെയുള്ള മറ്റൊരാളും ഹഫ്ത( കൈക്കൂലി ) എന്ന പേരിൽ പണപ്പിരിവ് നടത്തിയതായി പറയപ്പെടുന്നു . തൊട്ടിപ്പിടിയായവര് ഭയക്കാതെ മുന്നോട്ടുവരണമെന്ന് പോലീസ് അഭ്യർത്ഥിച്ചു . പഴയ നോട്ട് ഇടപാടുകളിൽ വഞ്ചിക്കപ്പെട്ടവർ ഭയാശങ്കക്ക് ഇടയില്ലാതെ പോലീസിനെ സമീപിക്കാം എന്നും ബേക്കലം പോലീസ് അറിയിച്ചു .