കാഞ്ഞങ്ങാട്: കേസിൽകുടു ക്കുമെന്ന് ഭീഷണിപ്പെടുത്തി ബേക്കൽ സ്വദേശിയിൽ നിന്നും പണം തട്ടിയെടുത്തുവെന്ന പരാതിയിൽ ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ നാഷണൽ യൂത്ത് ലീഗ് ഭാരവാഹികളെ തൽസ്ഥാനത്ത് നിന്നും നീക്കി. ഐ.എൻ.എൽ പ്രവർത്തകനു മുൻഭാരവാഹിയുമായ ബേക്കലിലെ അബൂബക്കറിനെ കാറഡുക്ക പണയത്തട്ടിപ്പ് കേസിൽ കുടുക്കുമെന്ന് ഭീ ഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്ത നാഷണൽ യൂത്ത് ലീഗ് ജില്ലാ വൈസ്പ്രസിഡന്റ് റാഷിദ്, നാഷണൽ യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ്റ് ഹദ്ദാദ് നഗറിലെ ടൈഗർ സമീർ എന്ന സമീർ എന്നിവരെയാണ് നാഷണൽ യൂത്ത് ലീഗ് ഭാരവാഹിത്വത്തിൽ നിന്നും നീക്കിയത്.
അതേസമയം സമീറിന്റെ വ്യാജ ഇന്ത്യൻ കറൻസിയുമായി ബന്ധപ്പെട്ട ഇടപാടുകൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നാണ് നേരത്തെ തിരിച്ചറിഞ്ഞിട്ടും എന്തുകൊണ്ട് ഐഎൻഎൽ ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കാൻ വൈകിയത് എന്ന ചോദ്യവും ഉയരുന്നുണ്ട് . പുറത്താക്കൽ നടപടിയുമായി ബന്ധപ്പെട്ട് പാർട്ടി നടപടികൾ വൈകിട്ടില്ലെന്നും ഇരുവർക്കുമെതിരെയുള്ള അച്ചടക്ക നടപടി സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നതായാണ് നാഷണൽ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സി.എൽ. ഷാഹിദ് പറയുന്നത് .ഒരാഴ്ച്ച മുമ്പ് നടന്ന എൻ.ഐ.എൽ ജില്ലാക്കമ്മിറ്റി യോഗത്തിലാണ് ഇരുവരെയും സംഘടനാ ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചത്. എന്നാൽ ഐഎൻഎൽ സ്വീകരിച്ച നടപടികൾ ജനങ്ങളിലേക്ക് എത്തിക്കാൻ മാധ്യമങ്ങളിലൂടെ പ്രസ്താവനയോ മറ്റോ നൽകാത്തത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു . മുൻ തുറമുഖമന്ത്രിയും ഐഎൻഎൽ എംഎൽഎയും ആയ ദേവർകോവിലുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ കഴിഞ്ഞ ദിവസങ്ങളിലായി നിരന്തരം സമീർ തന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ പുറത്തുവിട്ട ചിത്രങ്ങൾ നേതാക്കൾക്ക് അപമാമതി ഉണ്ടാക്കുന്നതാണ് എന്നാണ് പാർട്ടി വിലയിരുത്തൽ . മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ സമാന രീതിയിൽ ദുരുപയോപ്പപ്പെടുത്തിയതായും പറയുന്നു . പല നേതാക്കളും സമീറിന്റെ വീട്ടിൽനിന്ന് ഭക്ഷണം കഴിക്കുന്ന ഫോട്ടോകളാണ് പ്രതി പുറത്തുവിട്ടു കൊണ്ടിരിക്കുന്നത് .
കാറഡുക്ക പണയത്തട്ടിപ്പ് കേസിൽ കൂടുക്കുമെന്ന് ഭീഷണിപ്പെടുത്തി അബൂബക്കറിൽ നിന്നും പണം തട്ടിയ കേസിൽ ഒന്നാം പ്രതിസ്ഥാനത്തുള്ള റാഷിദ് അബൂക്കറിൻ്റെ ബന്ധുകൂടിയാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനടക്കം പങ്കെടുത്ത ഗൂഡാലോചനയിൽ ഉദ്യോഗസ്ഥനെ പ്രതി ചേർത്തിട്ടില്ല. എന്നാൽ നിലവിൽ ജില്ലാ ക്രൈംബ്രാഞ്ച് എസ്ഐ ആയി സേവനം അനുഷ്ഠിക്കുന്ന ഇയാൾക്കെതിരെ വകുപ്പുതല നടപടി ഉടനെ ഉണ്ടാകും എന്ന സൂചനകളും പുറത്തുവരുന്നുണ്ട് . റാഷിദ്, സമീർ, ഹദ്ദാദിലെ ഇസ്മായിൽ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ . പ്രതിപട്ടികയിൽപെട്ട ഇസ്മായിൽ ജാമ്യത്തിനായി കോടതിയിൽ സമീപിച്ചപ്പോൾ അഞ്ചാം തീയതിക്ക് മുമ്പായി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന് നിർദ്ദേശമാണ് കോടതി നൽകിയത് .
അബൂബക്കറിനെ പണയത്തട്ടിപ്പ് കേസിൽ നിന്നൊ ഒഴിവാക്കാൻ ക്രൈംബ്രാഞ്ചി ഡിവൈഎസ്പി മാർക്ക് കൈക്കൂലി നൽകാനെന്ന വ്യാജേനയാണ് ടൈഗർ സമിറടക്കമുള്ള സംഘം പണം തട്ടിയെടുത്തത്. കൂടുതൽ പണമാവശ്യപ്പെട്ട് സംഘം മാനസികമായി ഉപദ്രവിക്കാൻ തുടങ്ങിയതോടെയാണ് അബുബക്കർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ നേരിൽക്കണ്ടത്. ഇതോടെയാണ് തട്ടിപ്പ് പുറം ലോകമറിഞ്ഞത്..ജില്ലാ പോലീസ് മേധാവി ഇടപെട്ടതിനെത്തുടർന്ന് മൂന്നംഗ സംഘത്തിനെതിരെ ബേക്കൽ പോലീസ് കേസെടുത്തതോടെ മുങ്ങിയ പ്രതികളെ പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.