കാഞ്ഞങ്ങാട്: ആയിരത്തോളം നിക്ഷേപകരുടെ 500 കോടിയോളം വരുന്ന പണവുമായി പൂട്ടിയിട്ട ഫാഷന്‍ഗോള്‍ഡിന്റെ ഒരു വിഭാഗം ഇടപാടുകാരും ജ്വല്ലറിയുടമകളും ഇന്നലെ കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച എങ്ങുമെത്താതെ അലസി.കണ്ണൂര്‍ പയ്യാമ്പലത്തുള്ള അതിഥി മന്ദിരത്തില്‍ ഉച്ചക്ക് ഒരുമണിക്കാരംഭിച്ച ചര്‍ച്ച വൈകീട്ട് 5 മണിവരെ നീണ്ടുപോയിട്ടും ഇടപാടുകാര്‍ ജ്വല്ലറിയില്‍ മുടക്കിയ പണം തിരികെകൊടുക്കാനുള്ള യാതൊരു മാര്‍ഗ്ഗവും തീരുമാനവും ഉണ്ടായില്ല. ഫാഷന്‍ഗോള്‍ഡ് സ്വര്‍ണ്ണാഭരണശാലയുടെ ചെയര്മാന് മഞ്ചേശ്വരം എംഎല്‍എ എം.സി.ഖമറുദ്ദീന്,ചന്തേരിയിലെ തായിലക്കണ്ടി പൂക്കോയതങ്ങള്‍, പൂട്ടിയ പയ്യന്നൂര്‍ ശാഖയുടെ ഡയറക്ടര്‍ പഴയങ്ങാടി ഹാരിസ്,മറ്റൊരു ഡയറക്ടര്‍ കണ്ണൂര്‍ സ്വദേശി കപ്പണക്കാല്‍ സൈനുദ്ദീന്‍ തുടങ്ങിയവരും തൃക്കരിപ്പൂരിലും പയ്യന്നൂരിലുമുള്ള ഇരുപതോളം നിക്ഷേപകരുമാണ് ഇന്നലെ കണ്ണൂരില്‍ നടന്ന ചര്‍ച്ചയില്‍ സംബന്ധിച്ചത്.നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കാനുള്ള മാര്‍ഗ്ഗങ്ങളൊന്നും നിലവില്‍ ഫാഷന്‍ഗോള്‍ഡ് ചെയര്‍മാന്റെയും ഡയറക്ടര്‍മാരുടെയും ഭാഗത്തുനിന്നും ചര്‍ച്ചയില്‍ ഉയര്‍ന്നില്ല.പകരം ഫാഷന്‍ഗോള്‍ഡ് തകരാനുണ്ടായ കാരണങ്ങള്‍ പരസ്പരം ചുമത്തി ഡയറക്ടര്‍മാരും ചെയര്‍മാനും പ്രശ്നം പൂക്കോയതങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ഗൂഡനീക്കമാണ് ഇന്നലെ ഉണ്ടായത്.നിക്ഷേപം സ്വീകരിച്ചതെല്ലാം പൂക്കോയതങ്ങളാണെ ന്ന നിലപാടാണ് ചെയര്മാന് ഖമറുദ്ദീന് ഇന്നലെ മുന്നോട്ട് വെച്ചത്.തല്‍സമയം ഖമറുദ്ദീന് വാങ്ങിയ നിക്ഷേപത്തിന് മുദ്രപ്പത്രത്തില്‍ അദ്ദേഹം തന്നെ ഒപ്പിട്ടുകൊടുത്ത രേഖ നിക്ഷേപകരുടെ പക്കലുണ്ട്.ചര്‍ച്ചയില്‍ ഖമറുദ്ദീനും ഇന്നലെ ഹാജരായ ഡയറക്ടര്‍മാരും അവരുടെ ഭാഗം ന്യായീകരിക്കുകയും പൂക്കോയ തങ്ങളാണ് ജ്വല്ലറി തകരാന്‍ ഉത്തരവാദിയെന്നുമുള്ള പരാമര്‍ശങ്ങള്‍ ഉയര്‍ന്നപ്പോള്‍ ചര്‍ച്ചയ്ക്കെത്തിയ നിക്ഷേപകര്‍ പൂക്കോയ തങ്ങള്‍ക്കെതിരെ തിരിയുകയും ചെയ്തു.തങ്ങളുടെ വീടിന്റെയും പറമ്പിന്റെയും ആധാരവും പാസ്പോര്‍ട്ടും തരണമെന്ന് ഇരുപതോളം വരുന്ന നിക്ഷേപകര്‍ യോഗത്തില്‍ ആവശ്യപ്പെടുകയും ചെയ്തതോടെ തങ്ങള്‍ ഒറ്റപ്പെടുകയും ചെയ്തു.പയ്യന്നൂര്‍ ഫാഷന്ജ്വല്ലറി പ്രവര് ത്തിച്ചിരുന്ന കെ ട്ടിടം ജ്വല്ലറിയുടെ സ്വന്തമാണ് ഈ കെ ട്ടിടം വില്‍പ്പന നടത്തിയാല്‍ 10കോടി രൂപ ലഭിക്കുമെന്നും ഈ തുക ജ്വല്ലറിയില്‍ സ്വര്‍ണ്ണമായി മുടക്കിയിട്ടുള്ള സാധാരണ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കണമെന്ന പൂക്കോയ തങ്ങളുടെ ആവശ്യം ചെയര്‍മാനും ഇതര ഡയരക്ടര്‍മാരും പാടെ തള്ളിക്കളയുകയാണുണ്ടായത്.പയ്യന്നൂര്‍,തൃക്കരിപ്പൂര്‍,പടന്ന,ചന്തേര എന്നീ പ്രദേശങ്ങളിലുള്ള നിക്ഷേപകരാണ് ഇന്നലെ നടന്ന ചര്‍ച്ചയില്‍ സംബന്ധിച്ചത്.