39കാരിയെ പല തവണ ലോഡ്ജിൽ പീഡിപ്പിച്ചു; 29 കാരനെതിരെ ബലാത്സംഗത്തിനു കേസ്
കണ്ണൂർ: 39കാരിയെ വിവാഹ വാഗ്ദാനം നൽകി ലോഡ്ജിൽ താമസിപ്പിച്ച് ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ 29കാരനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ മാത്തിൽ തവിടിശ്ശേരിയിലെ കുണ്ടത്തിൽ ഗോകുൽരാജി (29)നെതിരെയാണ് കണ്ണൂർ പൊലീസ് കേസെടുത്തത്. 2021 ജനുവരി മുതൽ ജൂൺ വരെ വിവിധ സമയങ്ങളിൽ യുവതിയെ കണ്ണൂരിലേക്ക് വിളിച്ചു വരുത്തി പയ്യാമ്പലത്തെ ലോഡ്ജിൽ വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നു ഗോകുൽരാജ് പിൻവാങ്ങിയതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.