മൊഗ്രാലിൽ എ.ടി.എം കൊള്ളയടിക്കാൻ ശ്രമം; 12 വിരലടയാളങ്ങൾ ലഭിച്ചു, കൊള്ളക്കാർ എത്തിയത് ബൈക്കിൽ?
കാസർകോട്: മൊഗ്രാൽ ജംഗ്ഷനിലെ സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ എ.ടി.എം തകർത്ത് പണം കൊള്ളയടിക്കാൻ ശ്രമിച്ചസംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൊള്ളശ്രമം നടന്ന എ.ടി.എമ്മിൽ ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ പ്രതികളുടേതെന്നു സംശയിക്കുന്ന 12 വിരലടയാളങ്ങൾ കണ്ടെത്തി. ഇവ ആരുടേതാണെന്നു തിരിച്ചറിയാനുള്ള പരിശോധന പുരോഗമിക്കുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് നായയെ സ്ഥലത്ത് എത്തിച്ചുവെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. കനത്ത മഴ പെയ്തതിനാൽ നായയ്ക്ക് മണം പിടിക്കാൻ കഴിഞ്ഞില്ല. എ.ടി.എം കൗണ്ടറിനകത്തെ സിസിടിവി ക്യാമറയിൽ നിന്നു കൊള്ളക്കാരുടേതെന്നു സംശയിക്കുന്ന മൂന്നു ഫോട്ടോകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇവയും പരിശോധനാ ഘട്ടത്തിലാണ്. കൊള്ളക്കാർ എത്തിയത് ബൈക്കിലാണെന്ന സൂചനയും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.