ഓൺലൈൻ തട്ടിപ്പ്; ഇൻഷൂറൻസ് ഉദ്യോഗസ്ഥന്റെ 12,75,000 രൂപ പ്രൊഫസറും യുവതിയും ചേർന്നു തട്ടിയെടുത്തു
കാസർകോട്: ഓൺലൈൻ ട്രേഡിംഗ് നടത്തി അമിതമായ ലാഭം വാഗ്ദാനം ചെയ്ത് പ്രൊഫസറും യുവതിയും ചേർന്ന്കാസർകോട്ടെ ഇൻഷൂറൻസ് ഉദ്യോഗസ്ഥൻ്റെ 12,75,000 രൂപ തട്ടിയെടുത്തു. തൃക്കരിപ്പൂർ, ഉദിനൂർ, സൗഭാഗ്യ ഹൗസിലെ എ.വി വേണുഗോപാലിൻ്റെ പരാതി പ്രകാരം പ്രൊഫസർ സഞ്ജയ്, റിയ എന്നിവർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു.
2024 ഏപ്രിൽ പതിനഞ്ചിനും മെയ് ഒൻപതിനും ഇടയിലാണ് വേണുഗോപാൽ തട്ടിപ്പുകാർ നൽകിയ അക്കൗണ്ടിലേക്ക് ഓൺലൈൻ വഴി പണം നൽകിയത്. മുതലോ ലാഭമോ തിരികെ ലഭിക്കാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.