ഓടിക്കൊണ്ടിരിക്കെ ടയർ പഞ്ചറായി; കുമ്പളയിൽ നിയന്ത്രണം തെറ്റിയ കാർ തലകീഴായി മറിഞ്ഞു, യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
കാസർകോട്: ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ ടയർ പഞ്ചറായി നിയന്ത്രണം തെറ്റിയ കാർ തലകീഴായി മറിഞ്ഞു. കാറോടിച്ചിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30 മണിയോടെയാണ് അപകടം. കുമ്പള-കെ.എസ്.ടി.പി റോഡിലെ ഭാസ്കര നഗറിലാണ് കാർ അപകടത്തിൽ പെട്ടത്. കന്യപ്പാടി, മലങ്കരയിലെ ജലീൽ ഓടിച്ചിരുന്ന റിട്സ് കാറാണ് അപകടത്തിൽപെട്ടത്. കുമ്പള ഭാഗത്തേയ്ക്ക് വരികയായിരുന്നു കാർ. ഓടിക്കൊണ്ടിരിക്കെ ടയർ പഞ്ചറായതിനെത്തുടർന്ന് റോഡിൽ നിന്നു തെന്നി മാറിയ കാർ ഓടയിൽ വീഴുകയും തലകീഴായി മറിയുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഓടിക്കൂടിയ പരിസരവാസികളാണ് കാർ എടുത്തുയർത്തി ജലീലിനെ രക്ഷിച്ചത്.