വയനാടിനൊരു കൈത്താങ്ങ്; കാസർകോട് ജില്ലാ പൊലീസ് ഒരു ലോഡ് കുപ്പി വെള്ളവും ബിസ്ക്കറ്റും അയച്ചു
കാസർകോട്: ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ജനതയ്ക്കു കാസർകോട് ജില്ലാ പൊലീസിന്റെ കൈത്താങ്ങ്. ജില്ലാ പൊലീസ് മേധാവി പി. ബിജോയിയുടെ നേതൃത്വത്തിൽ ഒരു ലോഡ് കുപ്പി വെള്ളവും ബിസ്ക്കറ്റും ദുരന്തഭൂമിയിലേക്കയച്ചു. അഡീഷണൽ എസ്.പി പി. ബാലകൃഷ്ണൻ നായർ, കാസർകോട് ഡിവൈ.എസ്.പി സി.കെ സുനിൽകുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി പി.എം സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. ദുരന്തഭൂമിയിൽ കാസർകോട്ടെ അഞ്ചു ഡിവൈ.എസ്.പി.മാർ നിലവിൽ രക്ഷാപ്രവർത്തന രംഗത്തുണ്ട്. ബാബു പെരിങ്ങേത്ത്, കെ. പ്രേംസദൻ, ടി. ഉത്തംദാസ്, സാബു, ചന്ദ്രകുമാർ എന്നീ ഡിവൈ.എസ്.പിമാരാണ് വയനാട്ടിൽ സേവനരംഗത്തുള്ളത്. കാസർകോട് സൈബർ പൊലീസ് ഇൻസ്പെക്ടർ ഇ. അനൂപ്കുമാർ, ബേഡകം ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ, ബദിയഡുക്ക ഇൻസ്പെക്ടർ എന്നിവരും 30 പൊലീസുകാരും വയനാട്ടിൽ രക്ഷാപ്രവർത്തന രംഗത്തുള്ളതായി ജില്ലാ പൊലീസ് അറിയിച്ചു.