കാസർകോട് ജില്ലാ കളക്ടർ ദേശീയ പാതയുടെ ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള ഭാഗങ്ങളിൽ 6.00 PM, 30.07.2024 മുതൽ 7.00 AM, 31.07.2024 വരെ ഗതാഗതം നിരോധിച്ചു.മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ച് ചട്ടഞ്ചാൽ – ചെർക്കള ദേശീയപാത നിർമ്മാണ മേഖലയിൽ പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവിയും കൂടെയുണ്ടായിരുന്നു.