.
കാസർകോട് /ബേക്കൽ: കാറഡുക്ക കാർഷിക സഹകരണ സൊസൈറ്റി പണയത്തട്ടിപ്പ് കേസ്സിലെ പ്രതിയുടെ ബന്ധുവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ ആരോപണ വിധേയനായ പ്രതികളിൽ മൂന്നാം പ്രതി ഇസ്മായിൽ നൽകിയ ജാമ്യ അപേക്ഷ കോടതി തള്ളി . കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് പ്രതിക്ക് ജാമ്യം കോടതി നിഷേധിച്ചത് . അതേസമയം രണ്ടാം പ്രതി ടൈഗർ സമീറിനെ വീട്ടിൽ വീണ്ടും പരിശോധനയ്ക്ക് എത്തിയ പൊലീസിന് വീട് പൂട്ടിയ നിലയിലാണ് കണ്ടെത്താൻ സാധിച്ചത് . തട്ടിപ്പിടിയായവർ സമീറിന് തേടി വീട്ടിലെത്തുന്നത് പതിവായതോടുകൂടിയാണ് കുടുംബത്തെ സുരക്ഷിതസ്ഥാനത്തേക്ക് .മാറ്റിയത് എന്നാണ് കരുതുന്നത് . നേരത്തെ പോലീസിനെ വഴിതെറ്റിക്കാൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന്റെ ഫോട്ടോ വാട്സ്ആപ്പ് സ്റ്റാറ്റസ് ആയി സമീർ ഉപയോഗപ്പെടുത്തിയിരുന്നു . ഇത് പോലീസ് സംവിധാനത്തെ സമീർ വെല്ലുവിളിക്കുന്നതാണ് നിയമപാലകർ കരുതുന്നത് .
സമീറിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതോടുകൂടി മറ്റു പരാതിക്കാരുടെ കേസുകൾ കൂടി രജിസ്റ്റർ ചെയ്യുമെന്നാണ് പോലീസ് കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം . ഭീഷണിയിൽ പണം നഷ്ടപ്പെട്ട അബൂബക്കർ എന്ന ബേക്കൽ സ്വദേശി നൽകിയ മൊഴികളിൽ വെളിപ്പെടുത്തിയ വിഷയങ്ങൾ അതീവ ഗുരുതരസ്വഭാവമുള്ളതാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ . മാത്രമല്ല അമ്പലത്തറ കള്ളനോട്ട് വിഷയവുമായി ബന്ധപ്പെട്ടു ലഭിച്ച മൊഴിയും പോലീസ് ഗൗരവത്തിൽ തന്നെയാണ് എടുത്തിട്ടുള്ളത് . കള്ളനോട്ട് -നോട്ട് തട്ടിപ്പ് എന്നീ മേഖലകളിൽ കഴിഞ്ഞ 9 വർഷമായി മാന്യതയുടെ മുഖമൂടി അണിഞ്ഞു രാജ്യവിരുദ്ധമായ പദ്ധതികൾ നടപ്പിലാക്കി വരികയായിരുന്നു പ്രതി . സാധാരണക്കാരായ ആളുകളെ മുന്നിൽ നിർത്തിയാണ് പല തട്ടിപ്പുകളും ഇയാൾ നടത്തിയിരുന്നത് . അത്തരത്തിൽ കെണിയിൽ അകപ്പെട്ട വ്യക്തിയാണ് നേരത്തെ അമ്പലത്തറ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത സുലൈമാൻ . തനിക്ക് കള്ളനോട്ടുകൾ കൈമാറിയത് സമീറാണെന്ന് ഇയാൾ പലരോടായി വെളിപ്പെടുത്തിയിട്ടുണ്ട് . ആദ്യകാലത്ത് പൂഴിക്കടത്ത് തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാണ് സമീർ തന്റെ തട്ടിപ്പ് സാമ്രാജ്യത്തിന് തുടക്കമിട്ടത് .
അതേ സമയം കുഴൽപ്പണം ഇടപാടുകാരെ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സംഘത്തിന് കുഴൽപ്പണ വിതരണക്കാരുടെ വിവരങ്ങൾ ചോർത്തി നൽകി ഹൈവേ റോബറികൾക്ക് അവസരം സമീർ ചെയ്തു നൽകിയിട്ടുണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് ആരും പരാതി പറയാൻ മുന്നോട്ട് വന്നിട്ടില്ല . നിരന്തരം സ്ഥലങ്ങൾ മാറിമാറി സഞ്ചരിക്കുന്നതിനാൽ സമീറിന്റെ പിന്നാലുള്ള പോലീസ് സംഘത്തിന് പ്രതിയെ എത്തിപ്പെടാൻ സാധിച്ചിട്ടില്ല .
അതേസമയം രാത്രികാലങ്ങളിൽ ലഹരി ഉപയോഗിച്ച് വാട്സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് അസഭ്യം പറയുന്നതും സ്ത്രീകളെ അധിക്ഷേപിക്കുന്നതും പതിവാക്കിയിരുന്ന സമീർ കഴിഞ്ഞ രണ്ടു ദിവസങ്ങളായി അത്തരത്തിലുള്ള നീക്കങ്ങളിൽ നിന്നും പിന്മാറിയിരിക്കുകയാണ് . ബേക്കലം നിവാസികൾ ഒന്നടങ്കം പാതിരാത്രിയിലെ സമീറിന്റെ വാട്സ്ആപ്പ് പേകൂത്തിനെതിരെ രംഗത്ത് വന്നതാണ് അസഭ്യവർഷം ഒഴിവാകാൻ കാരണമായത് . മാത്രമല്ല തന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചവരുടെ ഫോട്ടോകൾ പുറത്തുവിട്ട് പൊതു സമൂഹത്തിനുള്ള മുന്നിൽ പ്രദേശവാസികളെ നാണം കെടുത്തിയ നടപടിയും അപമതിക്ക് കാരണമായി മാറി .
പ്രതിയുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ പോലീസ് ഓഫീസർമാരോട് പ്രദേശവാസികളായ ആളുകൾ നിങ്ങൾ ടൈഗർ സമീർ എന്ന നാമോദയം ഇയാൾക്ക് നൽകരുതെന്നും ഇത് വെറും പൂച്ചയാണെന്ന് പറഞ്ഞു പരിഹസിക്കുകയുണ്ടായി . ഇതോടെ പരിശോധനയ്ക്ക് എത്തിയ പോലീസ് സംഘം പൊട്ടിച്ചിരിച്ചാണ് മടങ്ങിയത്.