ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പതിനാലുകാരിയേയും കൂട്ടി കാറിൽ ചുറ്റിക്കറങ്ങി; യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ, നാട്ടുകാരുടെ മർദ്ദനത്തിൽ പരിക്കേറ്റ പ്രതി ആശുപത്രിയിൽ
കാസർകോട്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ കാറിൽ കയറ്റി കൊണ്ടു പോയി ചുറ്റിക്കറങ്ങിയ യുവാവ് പോക്സോ പ്രകാരം അറസ്റ്റിൽ. പടന്നക്കാട് സ്വദേശിയായ ജാസിം ആണ് അറസ്റ്റിലായത്. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ പ്രതി ജാസിം തന്നെ ഒരു കൂട്ടം ആൾക്കാർ മർദ്ദിച്ചതായി മൊഴി നൽകി. തുടർന്ന് മജിസ്ട്രേറ്റിൻ്റെ ഉത്തരവ് പ്രകാരം പ്രതിയെ പൊലീസ് കാവലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. ക്ലാസിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ പ്രതി കാറിൽ കയറ്റിക്കൊണ്ടു പോയി പല സ്ഥലങ്ങളിലും ചുറ്റിക്കറക്കിയ ശേഷം ഇറക്കിവിടുകയായിരുന്നുവെന്നു പരാതിയിൽ
പറഞ്ഞു.